പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ് അംഗത്വ ക്യാമ്പയിനും കുടിശ്ശിക നിവാരണവും

കോഴിക്കോട്:പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന വ്യാപകമായി അംഗത്വ ക്യാമ്പയിനും അംശദായ കുടിശ്ശിക നിവാരണവും സംഘടിപ്പിക്കുന്നു. കോഴിക്കോട് റീജിയണിന് കീഴിലെ കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ആദ്യഘട്ടത്തില്‍ ക്യാമ്പയിനും കുടിശ്ശിക നിവാരണവും സംഘടിപ്പിക്കുക.

ജൂലൈ 16ന് വയനാട് കല്‍പ്പറ്റ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലും 18ന് കോഴിക്കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലും 21ന് കാസര്‍കോഡ് ജില്ലാ പഞ്ചായത്ത് ഹാളിലും 29ന് കണ്ണൂര്‍ കളക്ടറേറ്റ് ഓഡിറ്റോറിയത്തിലുമാണ് രാവിലെ 10 മുതല്‍ പരിപാടി നടക്കുക. 18നും 60 നും ഇടയില്‍ പ്രായമുള്ള, രണ്ടുവര്‍ഷം പ്രവാസജീവിതം നയിച്ചവര്‍ക്ക് പ്രവാസി ക്ഷേമനിധിയില്‍ അംഗമാകാം. ക്ഷേമനിധിയില്‍ അംഗത്വമെടുത്ത് അംശദായത്തില്‍ കുടിശ്ശിക വരുത്തിയവര്‍ക്ക് പിഴ ഇളവോടെ കുടിശ്ശിക അടച്ചു തീര്‍ക്കാനുളള അവസരവും ക്യാമ്പയിനില്‍ ഉണ്ടാകും. പുതുതായി രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ ആവശ്യമായ രേഖകള്‍ സഹിതം ക്യാമ്പയിന്‍ നടക്കുന്ന സ്ഥലങ്ങളില്‍ എത്തണം. കോഴിക്കോട് റീജിയണിലെ ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം മറ്റ് പത്ത് ജില്ലകളിലും ക്യാമ്പയിന്‍ നടത്താനും സെപ്റ്റംബര്‍ അവസാനത്തോടെ എല്ലാ ജില്ലകളിലും അംഗത്വ കുടിശ്ശികനിവാരണ ക്യാമ്പയിനുകള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ടെന്ന് കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. ഗഫൂര്‍ പി ലില്ലീസ് അറിയിച്ചു. വിശദവിവരങ്ങള്‍ക്ക് 9847874082, 9447793859 നമ്പറുകളില്‍ ബന്ധപ്പെടാം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top