നവജീവന്‍ വായനശാല യു.കലാനാഥന്‍ മാസ്റ്റര്‍ സ്മാരക പ്രഥമ പുരസ്‌കാരം കെ.വി അജയലാലിന്

HIGHLIGHTS : Navajeevan Library U. Kalanathan Master First Prize awarded to KV Ajayalal

പരപ്പനങ്ങാടി: നവജീവന്‍ വായനശാല യു.കലാനാഥന്‍ മാസ്റ്റര്‍ സ്മാരക പ്രഥമ പുരസ്‌കാരം വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് അംഗം കെ വി അജയലാലിന്. പുരസ്‌കാര സമര്‍പ്പണം ജൂണ്‍ 22 ന് ഞായറാഴ്ച മുന്‍ വിദ്യാഭ്യാസ മന്ത്രി പ്രൊ.സി.രവീന്ദ്രനാഥ് നിര്‍വഹിക്കും. വൈകീട്ട് അഞ്ച് മണിക്ക് പുളിക്കലകത്ത് പ്ലാസ ഹാളില്‍ വെച്ചാണ് ചടങ്ങ്.

വള്ളിക്കുന്ന് മുന്‍ പഞ്ചായത്ത് പ്രസിഡന്റും, യുക്തിവാദി
സംഘത്തിന്റെ മുതിര്‍ന്ന നേതാവും സാമൂഹ്യ പ്രവര്‍ത്തകനുമായിരുന്ന യു.കലാനാഥന്‍ മാസ്റ്ററുടെ സ്മരണാര്‍ത്ഥമാണ് പരപ്പനങ്ങാടിയിലെ നവജീവന്‍ വായനശാല മലപ്പുറം ജില്ലയിലെ പഞ്ചായത്ത് /മുനിസിപ്പാലിറ്റികളില്‍ നല്ല പ്രവര്‍ത്തനം കാഴ്ചവെച്ച ജനപ്രതിനിധികളില്‍ നിന്നും തിരഞ്ഞെടുത്തവര്‍ക്ക് പുരസ്‌കാരം നല്‍കുന്നത്.

മഞ്ചേരി നഗരസഭയിലെ മൂന്നാം ഡിവിഷന്‍ അംഗം അഹമ്മദ് ഹുസൈന്‍ മേച്ചേരി പ്രത്യേക പുരസ്‌കാരവും നല്‍കും.

വാര്‍ഡില്‍ നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ ആശയങ്ങളിലെ വൈവിധ്യവും, നൂതനവുമായ കാഴ്പ്പാടുകളും, ആണ് പുരസ്‌കാര സമിതി വിലയിരുത്തിയത്.സായി കിഷോര്‍ ,അബ്ദുല്‍ റഷീദ് സി, വി കെ സൂരജ് എന്നിവടങ്ങിയ മൂന്നംഗ സമിതിയാണ് പുരസ്‌കാര ജേതാവിനെ നിര്‍ണയിച്ചത്.

പുരസ്‌കാര സമര്‍പ്പണത്തിന് ശേഷം നിഷാ പന്താവൂര്‍ അവതരിപ്പിക്കുന്ന ഏകപാത്ര നാടകം ‘ പെണ്‍തെളിച്ചം’ അരങ്ങേറും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!