HIGHLIGHTS : Prakash Karat has been given temporary charge as coordinator of CPIM Politburo and Central Committee
ദില്ലി:സിപിഐഎം പോളിറ്റ് ബ്യൂറോ, കേന്ദ്ര കമ്മിറ്റി എന്നിവയുടെ കോ ഓഡിനേറ്റര്‍ എന്ന താല്‍ക്കാലിക ചുമതല പ്രകാശ് കാരാട്ടിന്. സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറിയായിരിക്കെ അന്തരിച്ച സീതാറാം യെച്ചൂരിക്ക് പകരമാണ് ചുമതല. 2025 ല്‍ മധുരയില്‍ നിശ്ചയിച്ചിരിക്കുന്ന 24ാമത് പാര്‍ട്ടി കോണ്‍ഗ്രസ് വരെ പോളിറ്റ് ബ്യൂറോ, കേന്ദ്ര കമ്മിറ്റി എന്നിവയുടെ കോ ഓഡിനേറ്റര്‍ എന്ന ചുമതലയാണ് പ്രകാശ് കാരാട്ടിന് നല്‍കിയിരിക്കുന്നത്.
2005 മുതല്‍ 2015 വരെ സിപിഎം ജനറല്‍ സെക്രട്ടരി സ്ഥാനം വഹിച്ച നേതാവായിരുന്നു പ്രകാശ് കാരാട്ട്.
കേന്ദ്രകമ്മിറ്റി യോഗം പുരോഗമിക്കുകയാണ്. ഏപ്രിലില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട രേഖകള്‍ സംബന്ധിച്ച ചര്‍ച്ചകളും കേന്ദ്ര കമ്മിറ്റിയില്‍ നടക്കും.