HIGHLIGHTS : Let's prepare dal curry
ആവശ്യമുള്ള ചേരുവകള്‍
പരിപ്പ് -ഒരുകപ്പ്
മഞ്ഞള്‍പ്പൊടി-കാല്‍ ടീസ്പൂണ്‍
ചെറിയുള്ളി-15 എണ്ണം
വെളുത്തുള്ളി-5 അല്ലി
ചതച്ചമുളക്(ക്രഷ്ഡ് ചില്ലി)-ഒന്നര ടീസ്പൂണ്‍
വെളിച്ചെണ്ണ-1ടേബിള്‍ സ്പൂണ്‍
കറിവേപ്പി-2 അല്ലി
തയ്യാറാക്കുന്ന വിധം
ഒരുപാത്രത്തില്‍ പരിപ്പിട്ട് കുറച്ച് വെള്ളമൊഴിച്ച് ആവശ്യത്തിന് ഉപ്പും മഞ്ഞളും ചേര്‍ത്ത് വേവിച്ചെടുക്കുക. പരിപ്പ് വെന്ത് അടിഞ്ഞുപോവാതിരിക്കാന്‍ ശ്രദ്ധിക്കം. ഇങ്ങനെവേവിച്ച പരിപ്പില്‍ നിന്ന് വെള്ളം വാര്‍ത്ത് കളയുക.
ശേഷം ചെറിയുളളിയും വെളുത്തുള്ളിയും നന്നായി ചതച്ചെടുക്കുക. ഒരു ചീനച്ചട്ടി അടുപ്പില്‍ വെച്ച് ചൂടായി വരുമ്പോള്‍ അതിലേക്ക് ചതച്ചുവെച്ച ചെറിയുള്ളി,വെളുത്തുള്ളിയിട്ട് നന്നായി വഴറ്റുക.ഈ സമയത്ത് ചതച്ച മുളക് ഇതിലേക്കിട്ട് നന്നായി ഇളക്കുക കുറച്ച് കറിവേപ്പിലയും ഇടുക. ഇത് നന്നായി വഴന്നുകഴിഞ്ഞാല്‍ വേവിച്ച് വെച്ചിരിക്കുന്ന പരിപ്പിട്ട് നന്നായി കൂട്ടി യോജിപ്പിച്ച് ഒരു രണ്ട് മിനിറ്റ് മൂടിവെച്ച് ചെറിയ തീയില്‍ വെക്കുക. ഉപ്പ് കൂടുതല്‍ ആവശ്യമെങ്കില്‍ ഈ സമയത്ത് ചേര്‍ക്കാം. ഇറക്കിയ ശേഷം ചൂടോടെ ചോറിനൊപ്പം കഴിക്കാവുന്ന ഒരു സൂപ്പര്‍ വിഭവമാണ് ഇത്.