ലോക റാങ്കിംഗില്‍ 11ാം സ്ഥാനത്ത് പ്രഗ്നാനന്ദ

ആംസ്റ്റര്‍ഡാം : കരിയറില്‍ ഇതാദ്യമായി ഇന്ത്യന്‍ ചെസ്സ് താരങ്ങളില്‍ ഒന്നാമനായി ആര്‍ പ്രഗ്നാനന്ദ. ടാറ്റ സ്റ്റീല്‍സ് ചെസ്സ് മാസ്റ്റേഴ്‌സ് ടൂര്‍ണമെന്റില്‍ നിലവിലെ ചെസ്സ് ലോക ചാമ്പ്യന്‍ ചൈനയുടെ ഡിംഗ് ലിറനെ അട്ടിമറിച്ചതോടെയാണ് പതിനെട്ടുകാരന്‍ ചരിത്ര നേട്ടത്തിലേക്ക് എത്തിയത്. ടൂര്‍ണമെന്റിന്റെ നാലാം റൗണ്ടിലാണ് ഡിംഗ് ലിറനെ തോല്‍പ്പിച്ചത്.

ഇതോടെ വിശ്വനാഥന്‍ ആനന്ദിന് ശേഷം നിലവിലെ ലോകചാമ്പ്യനെ തോല്‍പ്പിക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാകാനും പ്രഗ്നാനന്ദക്കായി. നിലവില്‍ 2748.3 ഫിഡെ റേറ്റിംഗോടെ ലോക റാങ്കിംഗില്‍ 11ാം സ്ഥാനത്താണ് പ്രഗ്നാനന്ദ. നോര്‍വെയുടെ മാഗ്നസ് കാള്‍സനാണ് ഒന്നാം സ്ഥാനത്ത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top