ജീവിതത്തിലെ പ്രതിസന്ധികളെ പുഞ്ചിരിയോടെ നേരിട്ട പ്രഭുലാല്‍ പ്രസന്നന്‍ അന്തരിച്ചു. ചികിത്സയിലായിരിക്കെയാണ് മരണം. ജന്മനാ ശരീരത്തില്‍ കാണപ്പെട്ട വലിയ മറുക് മുഖത്തിന്റെ പാതിയും കവര്‍ന്ന് പ്രഭുലാലിനൊപ്പം വളര്‍ന്നു. മാലിഗ്‌നന്റ് മെലോമ എന്ന സ്‌കിന്‍ കാന്‍സര്‍ ആയിരുന്നു പ്രഭുലാലിനെ ബാധിച്ചത്.
ആലപ്പുഴ സ്വദേശിയായ പ്രഭുലാല്‍ പ്രസന്നന്‍ കലാരംഗത്തും സജീവമായിരുന്നു.
വലത് തോളിലുണ്ടായ മുഴ പഴുത്ത് വലത് കൈക്ക് സ്വാധീനം കുറയുകയും ചെയ്തിരുന്നു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



