Section

malabari-logo-mobile

പൊട്ടറ്റോ വട എളുപ്പത്തില്‍ തയ്യാറാക്കാം;റമദാന്‍ സ്‌പെഷ്യല്‍

HIGHLIGHTS : Potato vada is easy to prepare

പൊട്ടറ്റോ വട എളുപ്പത്തില്‍ തയ്യാറാക്കാം;റമദാന്‍ സ്‌പെഷ്യല്‍
തയ്യാറാക്കിയത്;ഷരീഫ

ഉരുളക്കിഴങ്ങ് പുഴുങ്ങി ഉടച്ചത് – 500 ഗ്രാം
ഇഞ്ചി ചതച്ചത് – 1 ടേബിള്‍സ്പൂണ്‍
പച്ചമുളക് അരിഞ്ഞത് – 1 ടീസ്പൂണ്‍
മല്ലിയില – 4-5 ടേബിള്‍സ്പൂണ്‍
കടുക് – ½ ടീസ്പൂണ്‍
കടല മാവ് – 1 കപ്പ്
മഞ്ഞള്‍പ്പൊടി _ ഒരു നുള്ള്
ഉപ്പ് – ആവശ്യത്തിന്
മുളക് പൊടി 1 ടീസ്പൂണ്‍
മല്ലിപ്പൊടി _1 ടീസ്പൂണ്‍

sameeksha-malabarinews

എണ്ണ – വറുക്കാന്‍ ആവശ്യത്തിന്
വെള്ളം -1.5 കപ്പ്

പാചകം ചെയ്യുന്ന വിധം: –

ഒരു ചട്ടിയില്‍ എണ്ണ ചൂടാക്കി കടുക് ചേര്‍ക്കുക. അവ പൊട്ടിത്തുടങ്ങിക്കഴിഞ്ഞാല്‍ മല്ലിയില ചേര്‍ക്കുക. ഇഞ്ചിയും അരിഞ്ഞ മുളകും ചേര്‍ക്കുക. ഒരു മിനിറ്റ് വഴറ്റുക.
ഇനി മല്ലിപ്പൊടി, ചാട്ട് മസാല, ഉപ്പ്, മുളകുപൊടി, മഞ്ഞള്‍പൊടി എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക. ഉരുളക്കിഴങ്ങു ചേര്‍ത്ത് യോജിപ്പിക്കുക.
തണുക്കാന്‍ മാറ്റി വയ്ക്കുക,

ബാറ്റര്‍ ഉണ്ടാക്കാന്‍
ഒരു പാത്രത്തില്‍, കടല പൊടി, മഞ്ഞള്‍പൊടി, മുളക് പൊടി, ഉപ്പ് എന്നിവ മിക്‌സ് ചെയ്യുക. ആവശ്യത്തിന് വെള്ളം ചേര്‍ത്ത് കട്ടിയുള്ള ബാറ്റര്‍ തയ്യാറാക്കുക.

ഉരുളക്കിഴങ്ങ് ഉടച്ചത് തുല്യ വലിപ്പത്തിലുള്ള ഉരുളകളാക്കുക, ഉരുളകള്‍ ഉണ്ടാക്കിയ ബാറ്ററില്‍ മുക്കി, ഒരു പാനില്‍ ആവശ്യത്തിന് എണ്ണ ചൂടാക്കി, ബാറ്റര്‍ പുരട്ടിയ ബോളുകള്‍ ചൂടായ എണ്ണയില്‍ ഇടുക,

ഇടത്തരം ചൂടില്‍ വറുത്തെടുക്കുക. എല്ലാ വശത്തും സ്വര്‍ണ്ണ നിറമാകുമ്പോള്‍, ചട്ടിയില്‍ നിന്ന് പ്ലേറ്റിലേക്ക് മാറ്റുക.

പുതിന ചട്‌നിയും ചേര്‍ത്ത് ചൂടോടെ വിളമ്പാം.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!