HIGHLIGHTS : Potato Cheese Ball; Ramadan Special
പൊട്ടറ്റോ ചീസ് ബോൾ
തയ്യാറാക്കിയത്;ഷരീഫ
ആവശ്യമായ ചേരുവകൾ:-

ഉരുളക്കിഴങ്ങ് – 500 ഗ്രാം
ബ്രെഡ് പൊടിച്ചത് -4 ടേബിൾസ്പൂൺ
മല്ലിയില അരിഞ്ഞത് – 2 ടേബിൾസ്പൂൺ
ഉള്ളി അരിഞ്ഞത് – 1
നാരങ്ങ നീര് – 2 ടേബിൾസ്പൂൺ
മുളക് പൊടി – ½ ടേബിൾസ്പൂൺ,
വെളുത്തുള്ളി ചതച്ചത് – 1 ടീസ്പൂൺ
ജീരകം പൊടി – 1 ടീസ്പൂൺ
ഉപ്പ് – 3 ടീസ്പൂൺ
ചെഡ്ഡാർ ചീസ് – 100 ഗ്രാം, ½ ഇഞ്ച് വലിപ്പത്തിൽ അരിഞ്ഞത്
ചില്ലി ഫ്ലെക്സ് – 1/4 ടീസ്പൂൺ
കുരുമുളക് – ¼ ടീസ്പൂൺ
കോൺഫ്ലോർ – 2 ടേബിൾസ്പൂൺ
മുട്ട – 2
മുളകുപൊടി – ¼ ടീസ്പൂൺ
ഉപ്പ് – ¼ ടീസ്പൂൺ
ബ്രെഡ് പൊടിച്ചത് – 1 കപ്പ്
എണ്ണ , വറുക്കാൻ
തയ്യാറാക്കുന്ന വിധം:-
ഉരുളക്കിഴങ്ങ് കഴുകി ഒരു വലിയ പാത്രത്തിൽ ഉപ്പ് ചേർത്ത് തിളപ്പിക്കുക. ചുട്ടുതിളക്കുന്ന വെള്ളത്തിൽ നിന്ന് ഉടൻ ഉരുളക്കിഴങ്ങ് നീക്കം ചെയ്ത് തണുക്കാൻ വയ്ക്കുക. തൊലി കളഞ്ഞ് നന്നായി ഉടക്കുക. ഉരുളക്കിഴങ്ങിലേക്ക് ബ്രെഡ് പൊടിച്ചത് , മല്ലിയില, ഉള്ളി, നാരങ്ങ നീര്, മുളക് പൊടി, വെളുത്തുള്ളി ,ജീരകം , ഉപ്പ് എന്നീ ചേരുവകൾ ചേർത്ത് നന്നായി ഇളക്കുക.
ചീസ് 25 ക്യൂബുകളായി മുറിക്കുക. മുളക്, കുരുമുളക് എന്നിവ ഉപയോഗിച്ച് ചീസ് സീസൺ ചെയ്ത് മാറ്റിവെയ്ക്കുക.
ഉരുളക്കിഴങ്ങ് മിശ്രിതത്തിൽ നിന്ന് ഏകദേശം 25 ചെറിയ ഉരുളകൾ ഉരുട്ടുക. ഇപ്പോൾ ഓരോ ബോളിലേക്കും ചീസ് ക്യൂബുകൾ വെയ്ക്കുക. ചീസ് ക്യൂബ് പൂർണ്ണമായും ഉരുളക്കിഴങ്ങ് പൊതിഞ്ഞ ട്ടുണ്ടന്ന് ഉറപ്പ് വരുത്തുക.
എല്ലാ ഉരുളക്കിഴങ്ങു ബോളുകളും ആദ്യം കോൺഫ്ലോറിൽ ഉരുട്ടുക.
ഉപ്പ്, മുളകുപൊടി എന്നിവ ചേർത്ത് മുട്ട അടിക്കുക. എന്നിട്ട് ഓരോ ബോളും മുട്ടയിലും ബ്രെഡ് പൊടിയിലും മുക്കിയെടുക്കുക.
ഉരുളക്കിഴങ്ങ് ചീസ് ബോൾ ഇടത്തരം ചൂടിൽ 2-3 മിനിറ്റ് നേരം ചൂടാക്കി 1-2 മിനിറ്റ് ഉയർന്ന ചൂടിൽ ഗോൾഡൻ നിറവും ക്രിസ്പിയും ആവുന്നത് വരെ ഫ്രൈ ചെയ്തെടുക്കുക.