പരപ്പനങ്ങാടി: നെടുവ തപാല്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ പുത്തന്‍പീടിക നവജീവന്‍ വായനശാലയില്‍ വെച്ച് തപാല്‍ മേള സംഘടിപ്പിച്ചു. ഡിവിഷന്‍ കൗണ്‍സിലര്‍ തുടിശേരി കാര്‍ത്തികേയന്‍ മേള ഉദ്ഘാടനം ചെയ്തു. അസ്സിസ്റ്റന്റ് സൂപ്രണ്ട് പ്രമോദ് കുമാര്‍ മേളയില്‍ തപാല്‍ വകുപ്പിന്റെ വിവിധ സേവനങ്ങളെ കുറിച്ച് വിശദീകരിച്ചു. ധന്യ എം പി, ആശാലത തുടങ്ങിയവര്‍ സംസാരിച്ചു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
22 മുതല്‍ 27 വരെ നടക്കുന്ന തപാല്‍ മേളയില്‍ ലഘു സമ്പാദ്യ പദ്ധതികള്‍, ഇന്‍ഷുറന്‍സ്, പെന്‍ഷന്‍ പദ്ധതികള്‍, പോസ്റ്റല്‍ ബാങ്ക് എക്കൗണ്ടുകള്‍, ആധാര്‍ സേവനങ്ങള്‍, തുടങ്ങിയവ ലഭ്യമാകും.


Share news