
തിരൂരിൽ മൂന്ന് വയസ്സുകാരൻ മരണപ്പെട്ടത് ക്രൂരമർദ്ദനം കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മരണപ്പെട്ട 3 വയസുകാരൻ ശൈഖ് സിറാജിന്റെ ഹൃദയത്തിലും തലച്ചോറിലും അവയവങ്ങളിലും ചതവും മുറിവുകളും കണ്ടെത്തി. തലയിലും ദേഹത്തും ചവിട്ടും മർദ്ദനമേറ്റിട്ടുണ്ടെന്നാണ് നിഗമനം. കുട്ടിയുടെ തലയില്‍ അടിയേറ്റതിന്റെ പാടും ശരീരത്തില്‍ പൊളളലേല്‍പ്പിച്ചതിന്റെ പാടുമുണ്ടെന്ന് പൊലീസ് കണ്ടെത്തി.
കുട്ടിയുടെ മരണശേഷം മുങ്ങിയ രണ്ടാനച്ചൻ അർമാനെ പാലക്കാട് നിന്ന് പോലീസ് പിടികൂടിയിരുന്നു. പ്രതിയെ പോലീസ് ചോദ്യം ചെയ്യുകയാണ്. പ്രതികളുടെ കോട്ടഴ്സിൽ എസ് പി സന്ദർശനം നടത്തി. കുഞ്ഞിനെ പൊള്ളൽ ഏൽപ്പിക്കാൻ ഉപയോഗിച്ച വസ്തുക്കൾ പോലീസ് കണ്ടെടുത്തു.
മലപ്പുറം ജില്ലാ പോലീസ് മേധാവി എസ് സുജിത് ദാസിന്റെ മേൽനോട്ടത്തിൽ തിരൂർ ഡിവൈഎസ്പി വി വി ബെന്നിയും സംഘവുമാണ് കേസ് അന്വേഷിക്കുന്നത്.




