മൃതദേഹം വിട്ടുകൊടുത്തശേഷം തിരിച്ചെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തിയ സംഭവം: തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ അപകടത്തില്‍പ്പെട്ട് ചികിത്സയിലിരിക്കെ മരിച്ചയാളുടെ മൃതദേഹം വിട്ടുകൊടുത്തശേഷം തിരിച്ചെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തിയ സംഭവത്തില്‍ ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. അസ്ഥിരോഗ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും ഓര്‍ത്തോ യൂണിറ്റ് തലവനുമായ ഡോ. പി ജെ ജേക്കബ്ബിനെയാണ് അന്വേഷണ വിധേയമായി സസ്പന്റ് ചെയ്തത്. വീഴ്ച സ്ഥിരീകരിച്ചു മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതരും പൊലീസും നല്‍കിയ റിപ്പോര്‍ട്ട് പരിഗണിച്ചാണു മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ ശുപാര്‍ശ പ്രകാരം നടപടിയെടുത്തത്.

കുമരനെല്ലൂര്‍ ഒന്നാംകല്ല് പട്ടിശേരി യൂസഫിന്റെ (46) മൃതദേഹമാണു പോസ്റ്റ്‌മോര്‍ട്ടം നടത്താതെ ആശുപത്രി അധികൃതര്‍ ബന്ധുക്കള്‍ക്കു വിട്ടുനല്‍കിയത്.

കഴിഞ്ഞ എട്ടിന് കാഞ്ഞിരക്കോടു സെന്ററിലുണ്ടായ ബൈക്ക് അപകടത്തില്‍ ഗുരുതു പരിക്കേറ്റ് ചികിത്സ തേടിയ യൂസഫ് പതിനൊന്നിന് മരിച്ചിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്താതെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുകയും ചെയ്തു. പൊലീസ് ഇടപെട്ട് മൃതദേഹം വീണ്ടും മെഡിക്കല്‍ കോളേജിലെത്തിച്ച് പോസ്റ്റുമോര്‍ട്ടം നടത്തുകയും ചെയ്തിരുന്നു.

Share news
error: Content is protected !!
Scroll to Top