ഇടുക്കി: സുഹൃത്തുക്കള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ തൊടുപുഴയില്‍ ഒരാള്‍ കൊല്ലപ്പെട്ടു. തൊടുപുഴ ഒളമറ്റം സ്വദേശി മുണ്ടക്കല്‍ മജുവാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മജുവിന്റെ സുഹൃത്തും ഒളമറ്റം സ്വദേശിയുമായ നോബിള്‍ തോമസിനെ പോലീസ് അറസ്റ്റു ചെയ്തു.
ഇരുവരും തമ്മിലുള്ള വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തര്‍ക്കത്തെ തുടര്‍ന്ന് നോബിള്‍ തോമസ് മജുവിനെ കല്ല് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
മജുവിന്റെ മൃതദേഹം പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ക്കും പോസ്റ്റ്‌മോര്‍ട്ടത്തിനും ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




