പരപ്പനങ്ങാടി: വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെ ആദരിച്ച് സഹൃദയ കലാ സാംസ്‌ക്കാരിക വേദി കൊടപ്പാളി. സഹൃദയ കലാ സാംസ്‌ക്കാരിക വേദിയുടെ ആദ്യ ജനറല്‍ ബോഡി യോഗത്തോടനുബന്ധിച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്.
ചടങ്ങില്‍ മുപ്പത് വര്‍ഷം അങ്കണവാടി ടീച്ചറായി സേവനമനുഷ്ഠിച്ച് വിരമിക്കുന്ന തങ്കമണി ടീച്ചറെയും എംബിബിഎസ് നേടിയ സ്‌നേഹ,സഹൃദയ എന്നിവരെയും മകച്ച രക്തദാതാവായ അന്‍വര്‍ കെ.സി യെയും ആദരിച്ചു.
കൗണ്‍സിലര്‍ മുസ്തഫ പി.വി ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ കൗണ്‍സിലര്‍ നസീമ, പി.എസ് ഉണ്ണികൃഷ്ണന്‍, സമീര്‍ മലയമ്പാട്, ദേവന്‍ എന്നിവര്‍ സംസാരിച്ചു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




