സ്ത്രീധനമായി കാറ് കിട്ടാത്തതിന് ഭാര്യയെ ക്രിക്കറ്റ് ബാറ്റുകൊണ്ട് തലക്കടിച്ച് കൊന്നു; യുവാവ് പിടിയില്‍

തമിഴ്‌നാട്: സ്ത്രീധനമായി കാറ് കിട്ടാത്തതിന് യുവാവ് ഭാര്യയെ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചുകൊന്നു. തമിഴ്‌നാട് സേലത്താണ് സംഭവം നടന്നത്.സേലം മുല്ലൈ നഗര്‍ സ്വദേശിനി ധനശ്രീ (26) ആണ് മരിച്ചത്. കൊലപാതക കേസില്‍ 31കാരനെ കീര്‍ത്തി രാജിനെ ഞായറാഴ്ച രാത്രി സൂറമംഗലം പൊലീസ് അറസ്റ്റ് ചെയ്തു.

മൂന്ന് വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. അടുത്തിടെ ഇവര്‍ കുടുംബ വീട്ടില്‍ നിന്ന് മാറി താമസിച്ചു. ഇതോടെ സ്ത്രീധനമായി കാര്‍ ആവശ്യപ്പെട്ടും സ്വര്‍ണ്ണം ആവശ്യപ്പെട്ടും കീര്‍ത്തി രാജ് ധനശ്രിയയെ മര്‍ദിക്കാന്‍ തുടങ്ങി. കഴിഞ്ഞ ദിവസം ഇവര്‍ തമ്മിലുള്ള വഴക്കിനിടയില്‍ കീര്‍ത്തിരാജ് ക്രിക്കറ്റ് ബാറ്റ് എടുത്ത് ഭാര്യയെ മര്‍ദിച്ചു. ധനശ്രിയ സംഭവസ്ഥലത്തുതന്നെ മരിച്ചു.

ധനശ്രിയയുടെ കൊലപാതകം ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ കീര്‍ത്തി രാജ് ശ്രമം നടത്തി. മകള്‍ ആത്മഹത്യ ചെയ്തതായി ഇയാള്‍ ഭാര്യാപിതാവിനെ അറിയിച്ചു. മൃതദേഹത്തിന്റെ തലയിലും മുഖത്തും മുറിവുകള്‍ കണ്ടെത്തി. ഇതോടെ ധനശ്രിയയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് ക്രൂരകൊലപാതകത്തിന്റെ വിവരം പുറത്തറിയുന്നത്.

Share news
error: Content is protected !!
Scroll to Top