Section

malabari-logo-mobile

ഐ.എച്ച്.ആർ.ഡി കോളജുകളിൽ ബിരുദാനന്തര ബിരുദ പ്രവേശനം

HIGHLIGHTS : Post Graduate Admission in IHRD Colleges

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യുമൻ റിസോഴ്‌സസ്സ് ഡവലപ്പ്‌മെന്റിന്റെ (ഐ.എച്ച്.ആർ.ഡി) കീഴിൽ കാലിക്കറ്റ് സർവ്വകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള കോഴിക്കോട് (0495-2765154, 2768320, 8547005044), താമരശ്ശേരി (0495-2223243, 8547005025), വട്ടംകുളം (0494-2689655, 8547006802), മുതുവള്ളൂർ (0483-2963218, 8547005070, 7736913218), വടക്കാഞ്ചേരി (0492-2255061, 8547005042), അഗളി (04924-254699, 9447159505), നാട്ടിക (0487-2395177, 8547005057), ചേലക്കര (0488-4227181, 295181, 8547005064), കൊടുങ്ങലൂർ (0480-2816270, 8547005078) എന്നീ അപ്ലൈഡ് സയൻസ് കോളേജുകളിലേക്ക് 2022-23 അധ്യയന വർഷത്തിൽ ബിരുദാനന്തര ബിരുദ കോഴ്‌സുകളിൽ കോളേജുകൾക്ക് അനുവദിച്ച 50 ശതമാനം സീറ്റുകളിൽ ഓൺലൈൻ/ ഓഫ് ലൈൻ വഴി പ്രവേശനത്തിനായി അർഹരായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

അപേക്ഷ www.ihrdadmissions.org എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം. ജൂലൈ 28നു രാവിലെ 10 മുതൽ അപേക്ഷ ഓൺലൈനായി സമർപ്പിക്കാം.

sameeksha-malabarinews

ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിർദ്ദിഷ്ട അനുബന്ധങ്ങളും, 1000 രൂപ (എസ്.സി,എസ്.റ്റി 350രൂപ) രജിസ്‌ട്രേഷൻ ഫീസ് ഓൺലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജിൽ ലഭിക്കണം. വിശദവിവരങ്ങൾക്ക്: www.ihrd.ac.in.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!