തേഞ്ഞിപ്പലം: കോഹിനൂരില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്കേറ്റു.ബൈക്ക് യാത്രക്കാരായ രണ്ടുപേര്‍ക്കാണ് പരിക്കേറ്റത്. വേങ്ങര ഇരിങ്ങല്ലൂര്‍ സ്വദേശികളായ റുക്ക്ഷാന്‍, മുഹമ്മദ് സിനാന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
പരിക്കേറ്റവരെ ആദ്യം ചേളാരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ ഒരാളുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം.
ഇന്നലെ വൈകീട്ട് ആറുമണിയോടെയാണ് അപകടം സംഭവിച്ചത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




