Section

malabari-logo-mobile

കോവിഡ് ചികിത്സയ്ക്ക് നിരക്കായി; സ്വാകര്യ ആശുപത്രികളില്‍ വാര്‍ഡില്‍ 2910 രൂപ

HIGHLIGHTS : post covid treatment rate in hospitals

തിരുവനന്തപുരം: കോവിഡനന്തര രോഗങ്ങളുള്ളവരുടെ ചികിത്സാ നിരക്ക് തീരുമാനിച്ച് സര്‍ക്കാര്‍ ഉത്തരവായി. രജിസ്‌ട്രേഷന്‍, കിടക്ക, നഴ്‌സിങ് ചാര്‍ജ്‌, മരുന്ന് എന്നിവ ഉള്‍പ്പെടെ എന്‍.എ.ബി.എച്ച് അക്രഡിറ്റേഷന്‍ ഉള്ള സ്വകാര്യ ആശുപത്രികളില്‍ ജനറല്‍ വാര്‍ഡുതളില്‍ ദിവസം പരമാവധി 2910 രൂപയേ ഈടാക്കാവൂവെന്ന് ഉത്തരവില്‍ പറയുന്നു. അക്രഡിറ്റേഷന്‍ ഇല്ലാത്ത സ്വകാര് ആശുപത്രികളില്‍ ജനറല്‍ വാര്‍ഡില്‍ 2645 ആയിരിക്കും നിരക്ക്. സര്‍ക്കാര്‍ ആശുപത്രികളില്‍ വാര്‍ഡിന് 750 രൂപ ഈടാക്കാം.

ഹൈ ഡിപ്പന്‍ഡന്‍സി യൂണിറ്റില്‍ 1250, ഐ.സി.യു 1500, വെന്റിലേറ്റര്‍ ഉള്ള ഐ.സി.യു.വിന് 200 രൂപ എന്നിങ്ങനെയും ഈടാക്കാമെന്നും ആരോഗ്യകുടുംബക്ഷേമ വകുപ്പിന്റെ ഉത്തരവില്‍ പറയുന്നു. കോവിഡനന്തര രോഗലക്ഷണങ്ങള്‍ കുട്ടികളിലും മുതിര്‍ന്നലരലും ഒരുപോലെ ഒന്നിലേറെ അവയവങ്ങലെ ബാധിക്കുന്ന മള്‍ട്ടി സിസ്റ്റം ഇന്‍ഫ്‌ളമേറ്ററി സിന്‍ഡ്രോം, സ്വാസകോശ ബുദ്ധിമുട്ടുകള്‍ എന്നിവയ്ക്കും ചികിത്സയ്ക്കും ഒരേ നിരക്കാണ്‌. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ അംഗമായവര്‍ക്ക് സര്‍ക്കാര്‍ ആശപത്രികളില്‍ തുടര്‍ന്നും സൗജന്യചികിത്സ ലഭ്യമാകും.

sameeksha-malabarinews

സ്വാകര്യ ആശുപത്രികളിലെ നിരക്ക്

ജനറല്‍ വാര്‍ഡ്

എന്‍.എ.ബി.എച്ച് അക്രഡിറ്റേഷന്‍ ഇല്ലാത്ത ആശപത്രികളില്‍ ഒരു ദിവസത്തെ നിരക്ക് 2645

അക്രഡിറ്റേഷന്‍ ഉള്ള ആശുപത്രികളില്‍ 2910

ഹൈ ഡിപ്പന്‍ഡന്‍സി യൂണിറ്റ്

എന്‍.എ.ബി.എച്ച് അക്രഡിറ്റേഷന്‍ ഇല്ലാത്ത ആശുപത്രികളില്‍ ഒരു ദിവസത്തെ നിരക്ക് 3795

അത്രഡിറ്റേഷന്‍ ഉള്ള ആശുപത്രികളിലെ നിരക്ക് 4175

ഐ.സി.യു

എന്‍.എ.ബി.എച്ച് അക്രഡിറ്റേഷന്‍ ഇല്ലാത്ത ആശുപത്രികളില്‍ ഒരു ദിവസത്തെ നിരക്ക് 7800

അക്രഡിറ്റേഷന്‍ ഉള്ള ആശുപത്രികളില്‍ 8580

വെന്റിലേറ്ററോടുകൂടി ഐ.സി.യു

എന്‍.എ.ബി.എച്ച് അക്രഡിറ്റേഷന്‍ ഇല്ലാത്ത ആശുപത്രികളില്‍ ഒരു ദിവസത്തെ നിരക്ക് 13,800

അത്രഡിറ്റേഷന്‍ ഉള്ള ആശുപത്രികളില്‍ 15,180

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!