HIGHLIGHTS : Popular singer Machat Vasanthi passed away
കോഴിക്കോട്: പ്രശസ്ത ഗായിക മച്ചാട്ട് വാസന്തി അന്തരിച്ചു. 81 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.
നാടക, സിനിമ ഗാനങ്ങളിലൂടെ മലയാളികളുടെ മനകവര്‍ന്ന ഗായികയാണ് മച്ചാട്ട് വാസന്തി. നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ബാബുരാജിന്റെ പാട്ടുകള്‍ പാടി ശ്രദ്ധനേടിയ ഗായികയാണ് മച്ചാട്ട് വാസന്തി. കണ്ണൂര്‍ കക്കാട് മച്ചാട്ട് കൃഷ്ണന്റെയും കല്യാണിയുടേയും മകളായ വാസന്തി, കമ്യൂണിസ്റ്റ് പാര്‍ട്ടി വേദിയില്‍ വിപ്ലവ ഗാനങ്ങള്‍ പാടിയാണ് പട്ടുവഴിയിലേക്ക് എത്തിയത്.
ഒന്‍പതാംവയ്‌സില്‍ തുടങ്ങിയ സംഗീത ജീവിതമാണ് മച്ചാട്ട് വാസന്തിയുടേത്. സംഗീതജ്ഞന്‍ ബാബുരാജിന്റെ പ്രിയപ്പെട്ട ഗായികയായ മച്ചാട്ട് വാസന്തി നിരവധി ഹിറ്റ് ഗാനങ്ങള്‍ പാടിയിട്ടുണ്ട്. നമ്മളൊന്ന് എന്ന നാടകത്തിലെ പച്ചപ്പനം തത്തേ എന്ന ഗാനവും ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. മണിമാരന്‍ തന്നത് എന്ന പാട്ടും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഓളവും തീരവും സിനിമയിലെ മണിമാരന്‍ തന്നത് പണമല്ല, പൊന്നല്ല എന്ന മച്ചാട്ട് വാസന്തി പാടിയ പാട്ട് അന്നത്തെ സൂപ്പര്‍ ഹിറ്റായിരുന്നു. ബാബുരാജിന്റെ ആദ്യ സിനിമ മിന്നാമിനുങ്ങിലെ ആദ്യ പാട്ടും പാടിയതും വാസന്തിയാണ്. മീശ മാധവനിലും മച്ചാട്ട് വാസന്തി പാടിയിട്ടുണ്ട്. മച്ചാട്ട് വാസന്തിയുടെ പൊതുദര്‍ശനവും സംസ്‌കാരവും തിങ്കളാഴ്ച നടക്കും. കോഴിക്കോട് ടൗണ്‍ഹാളില്‍ തിങ്കളാഴ്ച രാവിലെ പത്തുമണിയോടെ പൊതുദര്‍ശനമുണ്ടാകും. ഉച്ചയ്ക്ക് ശേഷമാകും സംസ്‌കാരം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു