
താനൂർ : പൊന്മുണ്ടത്തും നിറമരുതൂരും പുതിയ പഞ്ചായത്ത് ഓഫീസ് കെട്ടിടം നിർമിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. ജനങ്ങൾ എത്തിപ്പെടാൻ പ്രയാസപ്പെടുന്ന പൊന്മുണ്ടം പഞ്ചായത്തിന് പുതിയ കെട്ടിടം നിർമിക്കാൻ അഞ്ചു കോടി രൂപ അനുവദിച്ചു.
വൈലത്തുരിലെ മാർക്കറ്റ് കെട്ടിടത്തിലെ രണ്ടാംനിലയിലാണ് നിലവിൽ പഞ്ചായത്ത് ഓഫീസ് പ്രവർത്തിക്കുന്നത്. പുതിയ കെട്ടിടം യാഥാർഥ്യമാകുന്നതോടെ ഓഫീസ് സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാകും.
നിറമരുതൂർ പഞ്ചായത്ത് ഓഫീസിനും അഞ്ചുകോടി രൂപ ചെലവിൽ പുതിയ കെട്ടിടം നിർമിക്കും. 25 വർഷത്തിലേറെ പഴക്കമുള്ള കെട്ടിടം ഒഴിവാക്കി ആധുനിക രീതിയിലുള്ള സൗകര്യങ്ങളോടുകൂടിയാണ് പുതിയ കെട്ടിടം ഒരുക്കുക. തുടർ നടപടികൾ ഉടൻ ആരംഭിക്കുമെന്ന് മന്ത്രി വി അബ്ദുറഹിമാൻ അറിയിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




