
വേങ്ങര : വേങ്ങര മണ്ഡലത്തിനും സംസ്ഥാന ബജറ്റിൽ മികച്ച പരിഗണന. മണ്ഡലത്തിലെ കേന്ദ്രമായ വേങ്ങരയിലും കൊളപ്പുറത്തും ഗതാഗതക്കുരുക്കിന് പരിഹാരമായി മേൽപ്പാലങ്ങൾ നിർമിക്കുമെന്ന് ബജറ്റ് പ്രഖ്യാപനത്തിലുണ്ട്. വേങ്ങര ഫ്ലൈ ഓവർ നിർമാണത്തിന് 220 കോടിയും കൊളപ്പുറം ദേശീയപാതയിൽ ഓവർ പാസ് നിർമാണത്തിനായി എട്ടുകോടിയും വകയിരുത്തി.
മലപ്പുറം പരപ്പനങ്ങാടി റോഡിൽ കാരാത്തോട് മുതൽ കൂരിയാടുവരെ പ്രധാന ബിഎംബിസി നിലവാരത്തിലേക്ക് ഉയർത്താൻ 12 കോടി അനുവദിച്ചു. പറപ്പൂരിൽ പൊതു ശ്മശാനം (രണ്ടുകോടി), മുതുവിൽകുണ്ട് ചെറേക്കാട് റോഡ് (അഞ്ചുകോ ടി), മറ്റത്തൂരിൽ കടലുണ്ടിപ്പുഴക്ക് ചെക്ക് ഡാം (10 കോടി), ഒതുക്കുഅൽ പുത്തുർ ബൈപാസിൽ നടപ്പാത നിർമാണം (നാലുകോടി),
പരപ്പനങ്ങാടി അരീക്കോട് റോഡ് ബിഎംബിസി (നാലുകോടി), മമ്പുറം ലിങ്ക് റോഡ് ബിഎംബി സി നവീകരണം (അഞ്ചുകോടി) എന്നിങ്ങനെയാണ് മറ്റു പദ്ധതി കൾ. തേർക്കയം പാലം നിർമാണത്തിന് 24 കോടിയും ആട്ടീരി പാലം നിർമാണത്തിന് എട്ടുകോടിയും മണ്ഡലത്തിലെ എല്ലാ പാലങ്ങളുടേയും അറ്റകുറ്റപ്പണിക്ക് അഞ്ചുകോടി രൂപയും നീക്കിവച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




