HIGHLIGHTS : A bridge and approach road will be constructed on the Kalpuzha River in Parappanangadi.

തിരൂരങ്ങാടി : പരപ്പനങ്ങാടി കോവിലകം കൽപ്പുഴയിൽ പാലവും അപ്രോച്ച് റോഡ് നിർമിക്കാൻ സംസ്ഥാന ബജറ്റിൽ 3.50 കോ ടി രൂപ വകയിരുത്തി. എടരിക്കോട് പഞ്ചായത്തിലെ പറമ്പിലങ്ങാടി കുട്ടാട്ടുപാറ റോഡ് വീതികൂട്ടി നവീകരിക്കും. വെള്ളം കുത്തിയൊഴുകുന്ന ഭാഗത്ത് കോൺക്രീറ്റ് ചെയ്യും. ഇതിനായി 1.5 കോടി രൂപയും അനുവദിച്ചു.
പരപ്പനങ്ങാടി റീജിയണൽ സയൻസ് സെന്റർ ശക്തിപ്പെടുത്തും. കീരനല്ലൂർ ന്യൂ കട്ട് വാട്ടർ സ്റ്റോറേജ് പദ്ധതി, തിരൂരങ്ങാടി മണ്ഡലത്തിലെ വിവിധ അങ്കണവാടികൾക്ക് കെട്ടിട നിർമാണം, തിരൂരങ്ങാടി പൊലീസ് കോംപ്ലക്സ് നിർമാണം, തിരുരങ്ങാടി റസ്റ്റ് ഹൗസിന് കെട്ടിടം നിർമാണം, നന്നമ്പ്ര പഞ്ചായത്തിലെ പെട്ട മോര്യാ കാപ്പ് നവീകരണം, തിരൂരങ്ങാടി താലൂക്ക് ആശുപത്രി കെട്ടിട നിർമാണം, നന്നമ്പ്ര, പെരുമണ്ണു ക്ലാരി, തെന്നല, എടരിക്കോട് എന്നിവിടങ്ങളിലെ കുടുംബാരോഗ്യ കേന്ദ്രങ്ങൾക്ക് കെട്ടിട നിർമാണം, പരപ്പനങ്ങാടി പ്ലാനറ്റോറിയം ആൻഡ് സയൻസ് പാർക്കിൽ മിഷനറികൾ സ്ഥാപിക്കൽ എന്നിവയെ കുറിച്ചും ബജറ്റിൽ പരാമർശമുണ്ട്.
കൊടിഞ്ഞി ഇരുകുളം നവീകരണം, പ്രകൃതിസൗഹൃദ പാർക്ക് നിർമാണം, കീരനല്ലൂർ ടൂറിസം പദ്ധതി, തിരുരങ്ങാടി തേർക്കയം പാലം നിർമാണം, തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ സിടി സ്കാൻ, ബ്ലഡ് ബാങ്ക്, ട്രോമാകെയർ എന്നിവ ഉൾപ്പെടുത്തി ലാബ് നവീകരണം എന്നിവയും ബജറ്റിൽ ഇടം നേടി.
മണ്ഡലത്തിലെ വിവിധ സ്കൂളുകൾക്ക് പുതിയ കെട്ടിടം നിർമിക്കും. പരപ്പനങ്ങാടി അരീക്കോട് റോഡ് റബറൈസ് ചെയ്ത് നവീകരിക്കും. നന്നമ്പ്ര പഞ്ചായത്ത് സ്റ്റേഡിയം പൂർത്തീകരിക്കും. പുതുപ്പറമ്പ് കോട്ടക്കൽ വനിതാ ഗവ. പോളിടെ ക്നിക് കോളേജിൽ അസാപ്പ് സ്കിൽപാർക്ക് നിർമാണം, കാളം തിരുത്തി പാലം നിർമാണം, വട്ടച്ചിറ പാലം നിർമാണം തുടങ്ങിയ പദ്ധതികളുടെ പരാമർശങ്ങളും ബജറ്റിലുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു


