
കരിപ്പൂർ : സംസ്ഥാനത്തെ ഹജ്ജ് വിമാന യാത്ര ഷെഡ്യൂൾ പുറത്തിറക്കി. നെടുമ്പാശേരി, കണ്ണൂർ പുറപ്പെടൽ കേന്ദ്രങ്ങളിൽ നിന്നുള്ള വിമാന ഷെഡ്യൂളുകളാണ് പ്രസിദ്ധീകരിച്ചത്. കരിപ്പൂരിൽ നിന്നുള്ള ഷെഡ്യൂൾ പ്രസിദ്ധീകരിച്ചിട്ടില്ല. ആകാശ എയറാണ് കരിപ്പൂരിൽ നിന്ന് സർവീസ് നടത്തുക.
നെടുമ്പാശേരിയിൽ നിന്ന് ഫ്ളൈനാസ് ആണ് സർവീസ് നടത്തുന്നത്. കേരളത്തിൽനിന്നുള്ള ഷോർട്ട് ഹജ്ജ് യാത്രയും നെടുമ്പാശേരിയിൽ നിന്നാണ്.
ഏപ്രിൽ 30ന് പകൽ 2.30നാണ് ആദ്യ സർവീസ്. മെയ് 19ന് അവസാനിക്കും. ഷോർട്ട് ഹജ്ജ് ഫ്ളൈറ്റ് മെയ് 17, 18, 19 തീയതികളിലാണ്.
കണ്ണുരിൽ നിന്ന് ഫ്ളൈ അദീലാണ് സർവീസ് നടത്തുക. ആദ്യ സർവീസ് മെയ് അഞ്ചിന് രാത്രി 11.30നും അവസാന സർവീസ് മെയ് 14നുമാണ്.
ജിദ്ദയിലേക്കാണ് സർവീസുകൾ. മദീനയിൽനിന്നാണ് മടക്ക യാത്ര. ഈ വർഷം മുതൽ തീർഥാടകർക്ക് സ്വന്തംനിലയിൽ ഫ്ളൈറ്റും യാത്രാ തീയതിയും തെരഞെഞ്ഞെടുക്കാവുന്ന ഓൺലൈൻ ഫ്ളൈറ്റ് ബുക്കിങ് സൗകര്യം ഒരുക്കി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




