
ബാലുശേരി: റോഡിന് കുറുകെ ചാടിയ കാട്ടുപന്നി ബൈക്കിലിടിച്ച് പൊലീസ് ഉദ്യോഗസ്ഥന് പരിക്ക്. താമരശേരി ട്രാഫിക് യൂണിറ്റിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ എരമംഗലം മച്ചുള്ളതില്‍ രതീഷിന്റെ (46) തോളെല്ലാണ് പൊട്ടിയത്.
ജോലി കഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്ക് വരുമ്പോള്‍ കരുമല ഭാഗത്തുവച്ച് ഞായര്‍ രാത്രി എട്ടരയോടെയാണ് അപകടം. ഓടിക്കൂടിയ നാട്ടുകാര്‍ രതീഷിനെ എകരൂലിലെ സ്വകാര്യ ആശുപത്രിയില്‍ കാണിച്ചശേഷം എല്ലിന് പൊട്ടുള്ളതിനാല്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ബൈക്കിന് കേടുപാട് പറ്റി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




