ശബരിമലയ്ക്ക് കാല്‍ നടയായി പോകുന്നതിനിടെ ബൈക്കിടിച്ചു; പരിക്കേറ്റ പൊലീസുകാരന്‍ മരിച്ചു

HIGHLIGHTS : Policeman dies after being hit by bike while walking to Sabarimala

phoenix
careertech

തൃശൂര്‍: വടക്കഞ്ചേരി ദേശീയ പാതയില്‍ കഴിഞ്ഞ ദിവസം ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന അയ്യപ്പ ഭക്തന്‍ മരിച്ചു. ശബരിമലയ്ക്ക് കാല്‍ നടയായി വരികയായിരുന്ന അയ്യപ്പ ഭക്ത സംഘത്തിലെ കൗണ്ടം പാളയം സ്വദേശി ശ്രീനാഥ് (30)ആണ് മരിച്ചത്.

വട്ടക്കല്ലിനു സമീപമാണ് അപകടമുണ്ടായത്. കാല്‍ നടയായി പോകുകയായിരുന്ന സംഘത്തിലെ ശ്രീനാഥിനെ ബൈക്കിടിച്ചു വീഴ്ത്തുകയായിരുന്നു. തലയ്ക്ക് ?ഗുരുതര പരിക്കേറ്റു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. കോയമ്പത്തൂര്‍ തൊടിയല്ലൂര്‍ സ്റ്റേഷനിലെ പൊലീസുകാരനാണ് ശ്രീനാഥ്.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!