HIGHLIGHTS : Police take strict action to lock up goons; H Venkatesh given charge
തിരുവനന്തപുരം സംസ്ഥാനത്ത് ക്രമസമാധാനപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന ഗുണ്ടകളെ പൂട്ടാന്‍ കടുത്ത നടപടിക്കൊരുങ്ങി പോലീസ്. പുതിയ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരമാണ് ഗുണ്ടകള്‍ക്കെതിരെ കര്‍ശന നടപടികള്‍ക്കൊരുങ്ങുന്നത്. ക്രമസമാധാന ചുമതലയുള്ള എ ഡി ജി പി. എച്ച് വെങ്കിടേഷിനാണ് നടപടികളുടെ ചുമതല നല്‍കിയിരിക്കുന്നത്. ഗുണ്ടകളോട് വിട്ടുവീഴ്ച വേണ്ടെന്നാണ് പോലീസ് മേധാവിയുടെ നിര്‍ദേശം. തൃശൂരില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ നടന്ന ഗുണ്ടാ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ നീക്കം.

നടപടികളുടെ ഭാഗമായി സ്ഥിരം കുറ്റവാളികളെ നിരീക്ഷിക്കാനും റേഞ്ച് ഡി ഐ ജിമാരുടെ നേതൃത്വത്തില്‍ രാത്രികാല പട്രോളിംഗ് ശക്തമാക്കാനും ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. തൃശൂര്‍ ഡി ഐ ജി. എസ് ഹരിശങ്കറിന്റെ നേതൃത്വത്തിലുള്ള നടപടികള്‍ മാതൃകയാക്കി തുടര്‍ നടപടികള്‍ സ്വീകരിക്കാനാണ് നിര്‍ദേശം. സ്ഥിരം കുറ്റവാളികളുടെയും കുറ്റം ചുമത്തപ്പെട്ടവരുടെയും പ്രവര്‍ത്തനങ്ങള്‍ പോലീസ് കര്‍ശനമായി നിരീക്ഷിക്കും.
ഡിവൈ എസ് പിമാരുടെ നേതൃത്വത്തില്‍ രാത്രികാല പട്രോളിംഗ് ശക്തമാക്കും. ജില്ലാതലത്തില്‍ ഡിവൈ എസ് പിയുടെ നേതൃത്വത്തില്‍ സ്‌ട്രൈക്കിംഗ് ടീം ഉണ്ടാക്കും. ബ് ഡിവിഷനില്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലും സ്‌ട്രൈക്കിംഗ് ടീം രൂപവത്കരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാത്രി കാലങ്ങളില്‍ സ്‌ട്രൈക്കിംഗ് ടീം പൂര്‍ണ സജ്ജമായിരിക്കണമെന്നും ഒപ്പം ഈ പ്രവര്‍ത്തനങ്ങള്‍ ജില്ലാ പോലീസ് മേധാവിമാര്‍ പ്രതിദിനം വിലയിരുത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു