തീർത്ഥാടക നിബിഡമായി മമ്പുറം ; ആണ്ടുനേർച്ചയ്ക്ക് പരിസമാപ്തി

HIGHLIGHTS : Mampuram crowded with pilgrims; Annual festival concludes

തിരൂരങ്ങാടി : ഖുഥ്ബുസ്സമാന്‍ മമ്പുറം സയ്യിദ് അലവി മൗലദ്ദവീല തങ്ങളുടെ ആത്മീയ സാമീപ്യവും പുണ്യവും തേടി മമ്പുറത്തേക്കൊഴുകിയ വിശ്വാസികളാൽ മഖാമും പരിസരവും നിബിഡമായി. ആയിരങ്ങള്‍ക്ക് ആത്മീയാനുഭൂതി പകര്‍ന്ന് ഇന്നലെ ഉച്ചക്ക് നടന്ന ഭക്തിസാന്ദ്രമായ പ്രാര്‍ഥനാ സദസ്സോടെ 187-ാമത് ആണ്ടുനേര്‍ച്ചയ്ക്ക് കൊടിയിറങ്ങി.

ജാതി മത ഭേദമന്യേ സര്‍വജനങ്ങള്‍ക്കും ആദരണീയനും സ്വാതന്ത്ര്യ സമര ചരിത്രത്തിലെ അതുല്യനായകനുമായിരുന്ന മമ്പുറം സയ്യിദ് അലവി തങ്ങളുടെ വേര്‍പാടിന്റെ 187 വര്‍ഷം പിന്നിട്ടിട്ടും അദ്ദേഹത്തിന്റെ ആത്മീയ സാമീപ്യം തേടി മമ്പുറം മഖാമിലെത്തിയത് നിരവധി തീര്‍ത്ഥാടകരാണ്.

നേര്‍ച്ചയുടെ ശ്രദ്ധേയ ചടങ്ങുകളിലൊന്നായ അന്നദാനം സ്വീകരിക്കാന്‍ സംസ്ഥാനത്തിന്റ വിവിധ ഭാഗങ്ങളില്‍നിന്നുള്ള തീര്‍ത്ഥാടകര്‍ പുലർച്ചെ മുതലേ മമ്പുറത്തേക്കൊഴുകി. വിതരണത്തിനായി തയ്യാറാക്കിയ നെയ്‌ച്ചോര്‍ പാക്കറ്റുകള്‍ വാങ്ങാന്‍ തീര്‍ത്ഥാടകര്‍ക്ക് ദീര്‍ഘനേരം വരിനില്‍ക്കേണ്ടി വന്നു. തിരൂരങ്ങാടി പോലീസ് ഇൻസ്പെക്ടർ പ്രദീപ് കുമാറിൻ്റെ നേതൃത്വത്തില്‍ ജില്ലയിലെ 130 ഓളം നിയമപാലകരും പ്രദേശവാസികളും ദാറുല്‍ഹുദാ അധ്യാപകരും വിദ്യാര്‍ഥികളും, ട്രോമാകെയർ വളണ്ടിയേസും ചേര്‍ന്നാണ് തിരക്ക് നിയന്ത്രണവിധേയമാക്കിയത്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം സജ്ജീകരിച്ച കൗണ്ടറുകളില്‍ ഒരു ലക്ഷത്തിലധികം നെയ്ച്ചോര്‍ പൊതികള്‍ വിതരണം ചെയ്തു.

രാവിലെ എട്ട് മണിക്ക് ആരംഭിച്ച അന്നദാനം ഉച്ചക്ക് ശേഷവും തുടര്‍ന്നു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ വി. പി കോയക്കുട്ടി തങ്ങൾ, എ.പി സുധീഷ് എന്നിവർക്ക് ആദ്യ പാക്കറ്റ് നല്‍കി അന്നദാനം ഉദ്ഘാടനം ചെയ്തു. സയ്യിദ് ആബിദ് ഹുസൈന്‍ തങ്ങള്‍ എം. എല്‍.എ അധ്യക്ഷനായി. ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ ആശംസയർപ്പിച്ചു,യു. ശാഫി ഹാജി ചെമ്മാട് സ്വാഗതവും പി. ഇസ്ഹാഖ് ബാഖവി നന്ദിയും പറഞ്ഞു. സി.എച്ച് ത്വയ്യിബ് ഫൈസി പുതുപ്പറമ്പ്, ഹംസ ഹാജി മൂന്നിയൂര്‍, സി.കെ മുഹമ്മദ് ഹാജി, കബീര്‍ ഹാജി ഓമച്ചപ്പുഴ, ഇബ്രാഹിം ഹാജി തയ്യിലക്കടവ്, അബ്ദുള്ള ഹാജി ഓമച്ചപ്പുഴ , പി.കെ ഇബ്രാഹിം ഹാജി, എ.കെ മൊയ്തീൻ കുട്ടി എന്ന ബാവ, പി.ടി അഹ്മദ്, ഉനൈസ് ഹുദവി പാതാർ, അബ്ദു ഹാജി എന്നിവർ പങ്കെടുത്തു.

ഉച്ചയ്ക്ക് 1:30 ന് നടന്ന സമാപന പ്രാർഥനാ സദസ്സിന് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നേതൃത്വം നൽകി. സയ്യിദ് അഹ്മദ് ജിഫ്രി തങ്ങൾ മമ്പുറം, കെ. എം സൈതലവി ഹാജി പുലിക്കോട്, കെ.സി മുഹമ്മദ് ബാഖവി കിഴിശ്ശേരി, ഇ.കെ ഹസൻ കുട്ടി ബാഖവി കിഴിശ്ശേരി, സി. യൂസുഫ് ഫൈസി മേൽമുറി, ഇ.കെ അബൂബക്കർ ഫൈസി, ഇബ്റാഹിം ഫൈസി തരിശ്, സയ്യിദ് ശാഹുൽ ഹമീദ് ഹുദവി, പി.കെ അബ്ദുന്നാസിർ ഹുദവി, സി.എച്ച് ശരീഫ് ഹുദവി, വി. ജഅഫർ ഹുദവി, ഡോ. റഫീഖലി ഹുദവി, ഡോ. ജാഫർ ഹുദവി, ഡോ. ശാഫി ഹുദവി, സി.ടി റഈസ് ഹുദവി, ജാബിറലി ഹുദവി, ഉമറുൽ ഫാറൂഖ് ഹുദവി, അലി ഹസൻ ഹുദവി, നിഅമതുല്ലാഹ് ഹുദവി പങ്കെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!