ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആശുപത്രി വിട്ടു

HIGHLIGHTS : Health Minister Veena George, who was admitted to the hospital following a health condition, has been discharged.

കൊല്ലം: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആശുപത്രി വിട്ടു. ആരോഗ്യനില തൃപ്തികരമായതിനെ തുടര്‍ന്നാണ് മന്ത്രി ആശുപത്രി വിട്ടത്. കോട്ടയത്ത് നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേ കൊട്ടാരക്കരയില്‍ വെച്ച് മന്ത്രിക്ക് അമിത രക്തസമ്മര്‍ദ്ദമുണ്ടായി. തുടര്‍ന്ന് ശാരീരിക അസ്വസ്ഥകള്‍ പ്രകടിപ്പിച്ച മന്ത്രിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

മൂന്നു മണിക്കൂറോളമാണ് മന്ത്രി ആശുപത്രിയില്‍ ചികിത്സയില്‍ തുടര്‍ന്നത്. ആരോഗ്യം പൂര്‍വ്വസ്ഥിതിയിലായതിനെ തുടര്‍ന്ന് മന്ത്രി തിരുവനന്തപുരത്തേക്ക് മടങ്ങി. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് കൊട്ടാരക്കര താലൂക്ക് ആശുപത്രി പരിസരത്ത് വന്‍ പൊലീസ് സന്നാഹത്തെയാണ് നിയോഗിച്ചിരുന്നത്.

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്നുവീണ് രോഗിയുടെ കൂട്ടിരിപ്പുകാരി മരിച്ച സംഭവം വ്യാപക പ്രതിഷേധത്തിന് കാരണമായിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!