പോലീസ് ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിന് തുടക്കമായി

പന്ത്രണ്ടാമത് ദേശീയ പോലീസ് സ്‌പോർട്‌സ് ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിന് വട്ടിയൂർക്കാവ് ഷൂട്ടിംഗ് റേഞ്ചിൽ തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 25 ടീമുകളാണ് പങ്കെടുക്കുന്നത്. 500 ഷൂട്ടിംഗ് താരങ്ങൾ എത്തിയിട്ടുണ്ട്. പോലീസ്, അർദ്ധ സൈനിക താരങ്ങളാണ് പങ്കെടുക്കുന്നത്. മാർച്ച് നാലു വരെയാണ് മത്‌സരങ്ങൾ നടക്കുന്നത്. വട്ടിയൂർക്കാവ് ഷൂട്ടിംഗ് റേഞ്ചിന് പുറമെ മൂക്കുന്നിമലയിലും മത്‌സരങ്ങളുണ്ടാവും. ഒളിമ്പിക്‌സ്, ഏഷ്യൻ ഗെയിംസ്, ദേശീയ ഗെയിംസ് എന്നിവയിൽ പങ്കെടുത്തിട്ടുള്ള താരങ്ങൾ എത്തിയിട്ടുണ്ട്.

Related Articles