മികച്ച നടി നിമിഷ സജയന്‍,നടന്‍മാര്‍ സൗബിന്‍ ഷാഹിറും ജയസൂര്യയും

തിരുവനന്തപുരം: 49 ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. സാംസ്‌ക്കാരിക മന്ത്രി എ കെ ബാലനാണ് പുരസ്‌ക്കാര പ്രഖ്യാപനം നടത്തിയത്. മികച്ച നടിയായി നിമിഷ സജയനും മികച്ച നടന്‍മാരായി സൗബിന്‍ ഷാഹിറിനെയും ജയസൂര്യയെയും തിരഞ്ഞെടുത്തു. സഹനടനായി ജോജു ജോര്‍ജി(ജോസഫ്, ചോല)നേയും സഹനടിയായി സാവിത്രി ശ്രീധരന്‍, സരസ ബാലുശ്ശേരി ( ഇരുവരും സുഡാനി ഫ്രം നൈജീരിയ) എന്നിവരേയും തെരഞ്ഞെടുത്തു.
ജനപ്രിയ ചിത്രമായി സുഡാനി ഫ്രം നൈജീരിയ തെരഞ്ഞെടുത്തു.

മറ്റ് അവാര്‍ഡുകള്‍

മികച്ച ബാലതാരം (പെണ്‍): അബിനി ആദി ( പന്ത്)
മികച്ച ബാലതാരം (ആണ്‍) റിഥുന്‍ (അപ്പുവിന്റെ സത്യാന്വേഷണം)
മികച്ച രണ്ടാമത്തെ കഥാചിത്രം: ഒരു ഞായറാഴ്ച, മികച്ച നവാഗത സംവിധായകന്‍ : സക്കറിയ മുഹമ്മദ് (സുഡാനി ഫ്രം നൈജീരിയ)
മികച്ച സംഗീത സംവിധായകന്‍ : വിശാല്‍ ഭരദ്വാജ്( കാര്‍ബണ്‍)
മികച്ച ഗാനരചന: ബി കെ ഹരിനാരായണന്‍(തീവണ്ടി, ജോസഫ്)
മികച്ച ഗായകന്‍: വിജയ് യേശുദാസ് (പൂമുത്തോളേ.. ചിത്രം ജോസഫ്)
മികച്ച ഗായിക: ശ്രേയാ ഘോഷാല്‍ (ആമി)മികച്ച പശ്ചാത്തല സംഗീതം: ബിജിപാല്‍ (ആമി ) മികച്ച ചലച്ചിത്രം ഗ്രന്ഥം : എം ജയരാജ്( മലയാള സിനിമ പിന്നിട്ട വഴികള്‍)
മികച്ച തിരക്കഥാകൃത്ത്: മുഹ്സിന്‍ പെരാരി, സക്കറിയ(സുഡാനി ഫ്രം നൈജീരിയ)
മികച്ച വസ്ത്രാലങ്കാരം: സമീര സനീഷ്, മികച്ച ഡബ്ബിംഗ്: ഷമ്മി തിലകന്‍. സ്‌നേഹ എം, മികച്ച നൃത്ത സംവിധാനം: സംഗീത സുജിത്, മികച്ച കുട്ടികളുടെ ചിത്രം: അങ്ങനെ .. അകലെ.. ദൂരെ, മികച്ച ഛായാഗ്രഹണം : കെ യു മോഹനന്‍(കാര്‍ബണ്‍)
മികച്ച കഥാകൃത്ത് : ജോയ് മാത്യു

സംവിധായകന്‍ കുമാര്‍ സാഹ്നി ജൂറി ചെയര്‍മാനായി സംവിധായകരായ ഷെറി ഗോവിന്ദന്‍, ജോര്‍ജ് കിത്തു, ഛായാഗ്രാഹകന്‍ കെ ജി ജയന്‍, നിരൂപകരായ വിജയകൃഷ്ണന്‍, എഡിറ്റര്‍ ബിജു സുകുമാരന്‍, സംഗീത സംവിധായകന്‍ പി ജെ ഇഗ്നേഷ്യസ്, നടി നവ്യാ നായര്‍, മോഹന്‍ദാസ് എന്നിവരടങ്ങിയ ജൂറിയാണ് വിധിപ്രഖ്യാപിച്ചത്

Related Articles