അതിര്‍ത്തി ലംഘിച്ച പാക് വിമാനം ഇന്ത്യ വെടിവെച്ചിട്ടു

കാശ്മീര്‍: അതിര്‍ത്തി ലംഘിച്ച പാക് വിമാനം ഇന്ത്യ വെടിവെച്ചിട്ടു. രജൗരി സെക്ടറിലെ നൗഷരിയിലാണ് ഇന്ന് രാവിലെ മൂന്ന് പാക് യുദ്ധവിമാനങ്ങള്‍ അതിര്‍ത്തി ലംഘിച്ച് ബോംബാക്രമണം നടത്തിയത്.

ഗ്രാമീണരെ മറയാക്കിയാണ് ഷെല്ലാക്രമണം നടത്തിയത്. ഇതില്‍ അഞ്ച് സൈനികര്‍ക്ക് പരിക്കേറ്റു. ഇന്ത്യന്‍ സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണ് പാകിസ്ഥാന്റെ വിമാനങ്ങള്‍ തകര്‍ന്നത്.

ബുധനാഴ്ച പുലര്‍ച്ചെ ആരംഭിച്ച ഏറ്റുമുട്ടല്‍ മണിക്കൂറുകളോളം നീണ്ടുനിന്നു.

Related Articles