Section

malabari-logo-mobile

വിജയ് ബാബുവിനെ പിടികൂടാന്‍, ഇന്റര്‍പോളിന്റെ സഹായം തേടി പൊലീസ്

HIGHLIGHTS : ബലാത്സംഗ പരാതിയെ തുടര്‍ന്ന് ഒളിവില്‍ കഴിയുന്ന നടന്‍ വിജയ് ബാബുവിനെ കണ്ടെത്താന്‍ ഇന്റര്‍പോളിന്റെ സഹായം തേടി പൊലീസ്. വിജയ് ബാബുവിനെതിരെ ഇന്റര്‍പോള്‍ ...

ബലാത്സംഗ പരാതിയെ തുടര്‍ന്ന് ഒളിവില്‍ കഴിയുന്ന നടന്‍ വിജയ് ബാബുവിനെ കണ്ടെത്താന്‍ ഇന്റര്‍പോളിന്റെ സഹായം തേടി പൊലീസ്. വിജയ് ബാബുവിനെതിരെ ഇന്റര്‍പോള്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസ് ഇറക്കിയാല്‍ ഇയാളെ കണ്ടെത്താനാവുമെന്നാണ് പൊലീസിന്റെ നിഗമനം.

ബ്ലൂ കോര്‍ണര്‍ നോട്ടീസിന് ആഭ്യന്തര മന്ത്രാലയത്തെ സമീപിച്ചെന്നും അന്തിമ നടപടികള്‍ പൂര്‍ത്തിയായെന്നും കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മീഷണര്‍ വി. യു. കുര്യാക്കോസ് അറിയിച്ചു. പൊലീസ് തിരയുന്നയാള്‍ ഏത് വിദേശ രാജ്യത്താണെന്നും, എവിടെയെന്നും കണ്ടെത്താനാണ് ഇന്റര്‍പോള്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസ് ഇറക്കുന്നത്. ഇതുവഴി ആ രാജ്യത്തെ പൊലീസിന് തന്നെ പ്രതിയെ അറസ്റ്റ് ചെയ്യാനും ചിലപ്പോള്‍ സാധിച്ചേക്കും.

sameeksha-malabarinews

അന്വേഷണ സംഘത്തിന്റെ മുമ്പാകെ തിങ്കളാഴ്ച്ച കീഴടങ്ങണമെന്ന് പൊലീസ് വിജയ്ബാ ബുവിനോടാവശ്യപ്പെട്ടിരുന്നു. താനിപ്പോള്‍ ബിസിനസ് ടൂറിലാണെന്നും 19ന് ഹാജരാകാമെന്നുമാണ് വിജയ് ബാബു പൊലീസിനെ അറിയിച്ചത്. എന്നാല്‍, ഇത് തള്ളിയ അന്വേഷണ സംഘം എത്രയും വേഗം നടനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കത്തിലാണ്.

വിജയ് ബാബുവിനോടുള്ള താരസംഘടന അമ്മയുടെ സമീപനത്തില്‍ പ്രതിഷേധിച്ച് മാലാ പാര്‍വ്വതിക്ക് പിന്നാലെ ആഭ്യന്തര പരാതി പരിഹാര സെല്ലില്‍ നിന്നും നടി ശ്വേത മേനോനും, കുക്കു പരമേശ്വരനും രാജി വച്ചിരുന്നു. ഇരയുടെ പേര് വെളിപ്പെടുത്തിയ വിജയ് ബാബുവിനെ അമ്മയുടെ എക്‌സിക്യൂട്ടീവ് കൗണ്‍സലില്‍ നിന്ന് മാറ്റി നിര്‍ത്തണം എന്നായിരുന്നു ശ്വേത മേനോന്‍ അധ്യക്ഷയായ ആഭ്യന്തര പരാതി പരിഹാര സെല്‍ ശുപാര്‍ശ നല്‍കിയിരുന്നത്. ഇത് അംഗീകരിക്കുന്നതിന് പകരം, വിജയ് ബാബുവില്‍ നിന്ന് കത്തെഴുതി വാങ്ങി, ‘അമ്മ’ എക്‌സിക്യൂട്ടീവ് കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കിയതില്‍ പ്രതിഷേധിച്ചാണ് രാജി.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!