കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്‍ ഗണ്‍മാന്‍ സലീംരാജിനെ ഡിജിപിക്ക് ഭയമാണോ എന്ന് ഹൈക്കോടതി. സലീം രാജിനെതിരായ ആരോപണങ്ങള്‍ വളരെയധികം ഗൗരവതരമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. സംസ്ഥാനത്ത് എന്ത് ജനാധിപത്യമാണ് നടപ്പാക്കുന്നതെന്നും കോടതി ചോദിച്ചു. സലീംരാജിന്റെ ഭൂമി തട്ടിപ്പില്‍ വാദം കേള്‍ക്കുന്നതിനിടയിലാണ് കോടതിയുടെ പരാമര്‍ശം.
സര്‍ക്കാറിനെ ശക്തമായ ഭാഷയില്‍ തന്നെ കോടതി വിമര്‍ശിച്ചു. സലീം രാജിനെതിരെ അപ്പീല്‍ പോകാന്‍ സര്‍ക്കാരിന് എന്താണ് ഇത്ര തിടുക്കമെന്നും കോടതി ചോദിച്ചു.
ഒരു കോണ്‍സ്റ്റബിള്‍ മാത്രമായ സലീംരാജിനെ പേടിച്ച് ജനം ജീവിക്കേണ്ട അവസ്ഥയാണെന്നും. എന്ത് തരം ജനാധിപത്യമാണ് സംസ്ഥാനത്ത് നടക്കുന്നത്. ജനങ്ങള്‍ക്കുവേണ്ടിയുള്ള ഭരണമല്ല സംസ്ഥാനത്തിപ്പോള്‍ നടക്കുന്നതെന്നും മാഫിയകളുടെ പിടിയിലാണ് കേരളമെന്നും മുഖ്യമന്ത്രിയുടെ ഭാവത്തിലാണ് സലീം രാജിന്റെ പ്രവര്‍ത്തനമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ജസ്്റ്റിസ് ഹാരുല്‍ ഹമീദിന്റേതാണ് നിരീക്ഷണം.



