കണ്ണൂര്‍: കണ്ണൂരിലെ കണ്ണപുരത്തുണ്ടായ സ്ഫോടനത്തില്‍ കേസെടുത്ത് പൊലീസ്. എക്‌സ്‌പ്ലോസീവ് സബ്സ്റ്റന്‍സ് ആക്ട് പ്രകാരമാണ് കേസെടുത്തത്. സംഭവത്തില്‍ അനൂപ് മാലിക് എന്നയാള്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇയാളുടെ വീടാണ് വാടകയ്‌ക്കെടുത്തത്.
മരിച്ച ആളെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ടെന്നും കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ പറയുന്നത് ഉചിതമല്ലെന്നും സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് പ്രതികരിച്ചു.
ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവമുണ്ടായത്. കീഴറയിലെ റിട്ട. അധ്യാപകന്റെ ഉടമസ്ഥതയിലുള്ള വാടക വീട്ടിലാണ് സ്ഫോടനം നടന്നത്. എന്നാല്‍ കൊല്ലപ്പെട്ടത് ആരാണ് എന്ന കാര്യത്തില്‍ വ്യക്തതയില്ല. കണ്ണപുരം പൊലീസും അഗ്‌നിരക്ഷാ സേനയും സ്ഥലത്തുണ്ട്. ഗോവിന്ദന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള വീട്ടില്‍ രണ്ടു പേരാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. പയ്യന്നൂരില്‍ സ്പെയര്‍ പാര്‍ട്സ് കട നടത്തുന്നവരാണ് ഇവരെന്ന വിവരമാണ് പുറത്തുവന്നിട്ടുള്ളത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




