തിരൂര്‍: തൃപ്രങ്ങോട് പഞ്ചായത്തിലെ ഭാരതപ്പുഴയുടെ തീരങ്ങളില്‍ തിരൂര്‍ പോലീസിന്റെ മിന്നല്‍ പരിശോധനയില്‍ ആറു മണല്‍ കടത്തു വഞ്ചികളും മുപ്പതോളം ലോഡ് മണലും പിടിച്ചെടുത്തു. വഞ്ചികള്‍ ജെസിബി ഉപയോഗിച്ച് നശിപ്പിക്കുകയും മണല്‍ പുഴയിലേക്ക് തിരികെ നിക്ഷേപിക്കുകയും ചെയ്തു.
മണല്‍ കടത്തു തടയുന്നതിന് തിരൂര്‍ സി.ഐ ജിജോ എം.ജെ യുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്. പെരുന്തല്ലൂര്‍, മൂച്ചിക്കല്‍ ഭാഗങ്ങളിലെ അനധികൃത കടവുകളിലാണ് പരിശോധന നടന്നത്.
പോലീസിനെ കണ്ട് പുഴയില്‍ താഴ്ത്തിയ മണല്‍ വഞ്ചികള്‍ സാഹസികമായാണ് പോലീസ് തിരിച്ചെടുത്തത്. എസ്. ഐ മാരായ സജേഷ് സി ജോസ്, വിപിന്‍ സീനിയര്‍ സി.പി.ഒ മാരായ ജിനേഷ് , ഷിജിത്ത്, രാജേഷ് സിപിഒ മാരായ അരുണ്‍, ധനേഷ് കുമാര്‍, ദില്‍ജിത്ത് റാപ്പിഡ് ആന്‍ഡ് റെസ്‌ക്യൂ ഫോഴ്‌സ് സേനാംഗങ്ങള്‍ എന്നിവരും പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




