വ്യാജ മദ്യവുമായി പോലീസുകാരന്‍ എക്‌സൈസ് പിടിയില്‍

കൊച്ചി : എറണാകുളം തോപ്പുംപടയില്‍ പതിനാലര ലിറ്റര്‍ വ്യാജമദ്യവുമായി സിവില്‍ പോലീസ് ഓഫീസറടക്കം രണ്ട് പേര്‍ പോലീസ് പിടിയില്‍. സംഭവുമായി ബന്ധപ്പെട്ട് മറ്റൊരു പോലീസുകാരനെ എക്‌സൈസ് തിരയുന്നു.

തോപ്പുംപടി സ്വദേശി വിഗ്‌നേഷ്, സിവില്‍ പോലീസ് ഓഫീസറായ ദിബിന്‍ എന്നിവരാണ് പിടിയിലായത്. സിവില്‍ പോലീസ് ഓഫീസറായ ബേസില്‍ ജോസിനായുള്ള തിരിച്ചില്‍ ഊര്‍ജ്ജിതമാക്കി. രണ്ട് പോലീസുകാരും എറണാകുളം പോലീസ് ഹെഡ്ക്വാര്‍ട്ടറിലാണ് ജോലി ചെയ്യുന്നതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

എറണാകുളം എക്‌സൈസ് നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ എക്‌സൈസ് ഇന്‍സ്‌പെകടര്‍ ശ്രീരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. കഴിഞ്ഞ ദിവസം പിടിയിലായ പ്രതിയില്‍ നിന്നാണ് ഇവരെ കുറിച്ച് വിവരങ്ങള്‍ ലഭിച്ചതെന്നാണ് സൂചന

Share news
error: Content is protected !!
Scroll to Top