കേരളത്തില്‍ മദ്യം വാങ്ങാന്‍ ഓണ്‍ലൈന്‍ ആപ്പ്

തിരുവനന്തപുരം ലോക്ഡൗണ്‍ സമയത്ത് കേരളത്തില്‍ സാമൂഹിക അകലം പാലിച്ച് മദ്യവില്‍പ്പന നടത്താനുള്ള സാധ്യതകള്‍ ആരാഞ്ഞ് കേരളസര്‍ക്കാര്‍. ഇതിനായി ഓണ്‍ലൈനിലൂടെ പേര്‍ രജിസ്റ്റര്‍ ചെയ്ത് വെര്‍ച്വല്‍ ക്യു വഴി ബീവറേജസ് ഔട്ട് ലെറ്റുകള്‍ വഴി മദ്യം വാങ്ങാനുള്ള സൗകര്യം ഒരുക്കാനുള്ള സംവിധാനത്തെ കുറിച്ചാണ് ആലോചിക്കുന്നത്. ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്തയാള്‍ക്ക് അനുവദിച്ച സമയത്ത് ഔട്ട്‌ലെറ്റിലെത്തി മദ്യം വാങ്ങാന്‍ സാധിക്കും.

അന്തിമ തീരുമാനം ഡിജിപിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്നാണ് സൂചന ഓണ്‍ലൈന്‍ വഴി ഇത്തരത്തില്‍ ആപ്പ് ഉണ്ടാക്കുന്ന സംവിധാനത്തെ കുറിച്ച് പോലീസിന്റെകൂടി റിപ്പോര്‍ട്ട് തേടും.

ഹോം ഡെലിവറിയായും, ഓണ്‍ലൈനിലൂടെയും മദ്യം വില്‍പ്പന നടത്തുന്ന കാര്യം സംസ്ഥാനങ്ങള്‍ പരിഗണിക്കണമെന്ന് ഇന്ന് സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. കേരളത്തില്‍ ലോക് ഡൗണ്‍ കാലയളവ് കഴിഞ്ഞതിന് ശേഷം മദ്യശാലകള്‍ തുറന്നാല്‍ മതിയെന്നാണ് സിപിഎം നിലപാട്. കഴിഞ്ഞ ദിവസം ദില്ലിയിലും ചത്തീസ്ഗഡിലും മദ്യഷാപ്പുകള്‍ തുറന്നതോടെ ആളുകള്‍ കൂട്ടത്തോടെയെത്തിയത് ലോക് ഡൗണ്‍നിയമങ്ങള്‍ ലംഘിക്കപ്പെടുന്നതിനും ലാത്തിചാര്‍ജ്ജിനും ഇടയാക്കിയിരുന്നു.

കേരളത്തില്‍ ബാറുകള്‍ക്കും ബീര്‍പാര്‍ലറുകള്‍ക്കും പുറമെ 265 ബെവറേജ് ഔട്ട്‌ലെറ്റുകളും, കണ്‍സ്യൂമര്‍ ഫെഡിന്റെ 36 ഔട്ടലെറ്റുകളുമാണ് ഉള്ളത്. കേരളത്തിലെ കള്ളുഷാപ്പുകള്‍ മെയ് പതിനേഴോടെ തുറുക്കാനാണ് തിരൂമാനിച്ചിരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top