തിരൂരങ്ങാടിയില്‍ പോലീസ് ജീപ്പ് നടുറോഡിന്‍ മറിഞ്ഞു; 2 പേര്‍ക്ക് പരിക്ക്

തിരൂരങ്ങാടി: പോലീസ് ജീപ്പ് നടുറോഡില്‍ മറിഞ്ഞു. തിരൂരങ്ങാടി പോലീസിന്റെ ജീപ്പാണ് മമ്പുറം വലിയ പള്ളിക്ക് സമീപം റോഡില്‍ മറിഞ്ഞത് ഇന്ന് രാത്രി എട്ടോടെയാണ് സംഭവം.

ചെമ്മാട് നിന്ന് മമ്പുറം ഭാഗത്തേക്ക് പോകുകയായിരുന്ന ജീപ്പില്‍ ഡ്രൈവറും ഒരു കോണ്‍റ്റബിളുമാണ് ഉണ്ടായിരുന്നത്. വീതി കുറഞ്ഞ ഈ റോഡില്‍ വാഹനം മറിയാനിടയായത് എന്ത് കൊണ്ട് എന്നതില്‍ ദുരൂഹതയുണ്ട്.

പോലീസ് വാഹനം അമിതവേഗതയിലായിരുന്നു എന്ന് നാട്ടുകാര്‍ പറയുന്നു. മറിഞ്ഞ ജീപ്പ് നാട്ടുകാരാണ് നിവര്‍ത്തിയത്. പോലീസുകാരുടെ പരുക്ക് സാരമല്ല.

 

Share news
error: Content is protected !!
Scroll to Top