ഭാഗ്യലക്ഷ്‌മിക്ക്‌ എതിരെ പോലീസ്‌ ജാമ്യമില്ലാ വകുപ്പ്‌ പ്രകാരം കേസെടുത്തു

ചലച്ചിത്ര പ്രവര്‍ത്തക ഭാഗ്യലക്ഷ്‌മിക്ക്‌ എതിരെ പൊലീസ്‌ ജാമ്യമില്ലാ വകുപ്പ്‌ പ്രകാരം കേസെടുത്തു. ദിയ സന, ശ്രീലക്ഷ്‌മി അറയ്‌ക്കല്‍ എന്നിവരെയാണ്‌ കേസില്‍ പ്രതിചേര്‍ത്തിരിക്കുന്നത്‌. സ്‌ത്രീകള്‍ക്കെതിരെ അശ്ലീലമായ പരാമര്‍ശം നടത്തിയ വിജയ്‌ പി നായരുടെ പരാതിയിലാണ്‌ നടപടി.

വീട്‌ കയറി ആക്രമിച്ച്‌ മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പ്‌ എന്നിവ അപഹരിച്ചെന്ന പരാതിയിലാണ്‌ കേസ്‌ എടുത്തിരിക്കുന്നത്‌. ദേഹോപദ്രവമേല്‍പ്പിക്കല്‍, അസഭ്യം പറയല്‍ എന്നീ വകുപ്പുകളും ചുമത്തിയിട്ടുണ്ട്‌.

തമ്പാനൂര്‍ പോലീസാണ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്‌.

സമൂഹ മാധ്യമങ്ങളിലൂടെ സ്‌ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ ഡോ.വിജയ്‌്‌ പി നായര്‍ക്കെതിരെ ഭാഗ്യലക്ഷ്‌മിയുടെ പരാതിയില്‍ നേരത്തെ കേസെടുത്തിരുന്നു.

സ്‌ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ വിജയ്‌ പി നായര്‍ക്കെതിരെ ഭാഗ്യലക്ഷമിയുടെ നേതൃത്വത്തില്‍ കഴിഞ്ഞദിവസമാണ്‌ പ്രതിഷേധം നടത്തിയത്‌. ആക്ടിവിസ്റ്റായ ദിയ സന ആക്ടിവിസ്റ്റും അധ്യാപികയുമായ ശ്രീലക്ഷമി അറയ്‌ക്കലും പ്രതിഷേധിച്ചിരുന്നു. പ്രതിഷേധത്തിന്റെ വീഡിയോ ഫേസ്‌ബുക്ക്‌ ലൈവായി നല്‍കുകയും ചെയ്‌തിരുന്നു.

Share news
error: Content is protected !!
Scroll to Top