തിരൂര്‍: സുഹൃത്തായ ആരോഗ്യപ്രവര്‍ത്തകയുടെ വാക്കാലുള്ള പരാതിയില്‍ യുവാവിനെ കസ്റ്റഡിയില്‍ എടുത്ത് മര്‍ദ്ധിച്ച പോലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്‌തു. തിരൂര്‍ സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫസാറായ അനീഷ് പീറ്ററിനെയാണ് ജില്ലാ പൊലീസ് മേധാവി യു അബ്ദുൽകരീം സസ്‌പെന്റ് ചെയ്‌തത്. പൊന്നാനി സ്വദേശി നജുമുദ്ദീനെ നഗ്നനാക്കി മര്‍ദ്ധിച്ചുവെന്നാണ് പരാതിയിലാണ് നടപടി.
യുവാവിനെ വീട്ടില്‍ നിന്നും വിളിച്ചുകൊണ്ടുപോയി താമസസ്ഥലത്ത് വെച്ച് മര്‍ദ്ധിച്ചുവെന്നാണ് പരാതി.
ആരോഗ്യവകുപ്പിലെ ജീവനക്കാരിയെ മര്‍ദ്ധനമേറ്റ യുവാവ് ശല്യം ചെയ്യുന്നുണ്ടെന്ന് ഇവര്‍ സുഹൃത്തായ പോലീസ് ഉദ്യോഗസ്ഥനോട് പരാതി പറയുകയായിരുന്നത്രെ. ഇതിന്റെ അടിസ്ഥാനത്തില്‍ പീറ്റര്‍ നേരിട്ടെത്തി യുവാവിനെ കൈകാര്യം ചെയ്‌തുവെന്നാണ് പരാതിപ്പെട്ടിരിക്കുന്നത്.
യുവാവ് ജില്ലാ പോലീസ് മേധാവിക്കാണ് പരാതി നല്‍കിയത് . ഇതേ തുടര്‍ന്ന പെരുമ്പടപ്പ് സിഐ നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അനീഷ് പീറ്ററിനെ സസ്‌പെന്റ് ചെയ്യുകയായിരുന്നു.




