പരപ്പനങ്ങാടി: പതിമൂന്നുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടും അറസ്റ്റ് വൈകുന്നത് പ്രതിഷേധത്തിന് ഇടയാക്കുന്നു. പരാതിയില്‍ കുറ്റാരോപിതനായ ഷിനോജിനെതിരെ 19ാം തിയ്യതി കേസ് രജിസ്റ്റര്‍ ചെയ്തിട്ടും ഇയാളെ അറസ്റ്റ് ചെയ്യുകയോ, കസ്റ്റഡയിലെടുത്ത് ചോദ്യം ചെയ്യുകയോ ചെയ്തിട്ടില്ലെന്നാണ് ആക്ഷേപം. ഇയാളുടെ രാഷ്ട്രീയ ബന്ധങ്ങളാണ് പരപ്പനങ്ങാടി പോലീസിന്റെ മെല്ലെപ്പോക്കിന് കാരണമെന്നാണ് ആക്ഷേപം.
കഴിഞ്ഞയാഴ്ചയാണ് ചൈല്‍ഡ് ലൈന്‍ കുട്ടിയുടെ മൊഴിയെടുത്തത്. പരാതിയില്‍ കഴമ്പുണ്ടെന്ന് ബോധ്യമായതിനെ തുടര്‍ന്ന് പരാതി പോലീസിന് കൈമാറുകയായിരുന്നു. തുടര്‍ന്നാണ്ഷിനോജിനെതിരെ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. പോക്‌സോ നിയമ പ്രകാരമാണ് കേസെടുത്തത്. സൈക്കിളില്‍ വെച്ചും, കടയില്‍ വെച്ചും പീഡിപ്പിച്ചുവെന്നാണ് പരാതി.
കഴിഞ്ഞ ദിവസം ചെട്ടിപ്പടിയില്‍ വിദ്യാര്‍ത്ഥി ആക്രമണത്തിനിരയായ കേസിലെ പ്രതിയെ പൊലീസ് മനോവിഭ്രാന്തിയുള്ള ആളാണ് എന്ന് പറഞ്ഞതും, സ്റ്റേഷനില്‍ വെച്ച് ജാമ്യം അനുവദിച്ചതും വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. പോലീസിന്റെ ഇത്തരത്തിലുള്ള സമീപനം വര്‍ഗ്ഗീയവിദ്വേഷമുണ്ടാക്കുന്ന ചര്‍ച്ചകള്‍ക്ക് അവസരം ഉണ്ടാക്കുമെന്ന് പൊതുപ്രവര്‍ത്തകരടക്കം പറയുന്നു.
അതേ സമയം വര്‍ഗീയവും സാമുദായികവുമായ മാനങ്ങളുള്ള കേസുകളില്‍ ശ്രദ്ധാപൂര്‍വമെ ഇടപെടാനാവൂവെന്നാണ് പോലീസിന്റെ ഭാഷ്യം.




