യുഡിഎഫ് മാര്‍ച്ചിനിടെ പൊലീസിനെ ആക്രമിച്ച കേസ്: ആറ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍, കണ്ടാലറിയാവുന്ന 100 പേര്‍ക്കെതിരെയും കേസ്

കോട്ടയം: യുഡിഎഫ് മാര്‍ച്ചിനിടെ പൊലീസിനെ ആക്രമിച്ച കേസില്‍ ആറ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കോട്ടയം ഈസ്റ്റ് പൊലീസാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തത്. കണ്ടാലറിയാവുന്ന 100 പേര്‍ക്കെതിരെയും കേസെടുത്തു.

ഇന്നലെ യുഡിഎഫ് മാര്‍ച്ചില്‍ ഉണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് പൊലീസ് നടപടി.

യുഡിഎഫ് മാര്‍ച്ചില്‍ കോട്ടയം ഡിവൈഎസ്പി ജെ സന്തോഷ് കുമാര്‍ ഉള്‍പ്പടെ മൂന്ന് പൊലീസുകാര്‍ക്ക് പരിക്കേറ്റിരുന്നു.

 

Share news
error: Content is protected !!
Scroll to Top