HIGHLIGHTS : G7 summit begins today; Prime Minister in Germany

ഉച്ചകോടിക്കിടെ വിവിധ രാജ്യങ്ങളിലെ പ്രതിനിധികളുമായി മോദി സംസാരിക്കും. യൂറോപ്പിലെ ഇന്ത്യക്കാരെയും അഭിസംബോധന ചെയ്യുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. തിങ്കളാഴ്ച്ച വരെ ഉച്ചകോടിയുടെ ഭാഗമായി ജര്‍മ്മനി സന്ദര്‍ശിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ട്. പരിസ്ഥിതി, ഊര്‍ജം, കാലാവസ്ഥ, ഭക്ഷ്യസുരക്ഷ, ആരോഗ്യം, ലിംഗസമത്വം, ജനാധിപത്യം എന്നിവ ഉള്‍പ്പെടുന്ന രണ്ട് സെഷനുകളില്‍ നരേന്ദ്രമോദി സംസാരിക്കും.
ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷം ജര്‍മ്മനിയില്‍ നിന്നും പ്രധാനമന്ത്രി ജൂണ്‍ 28 ന് യുഎഇയിലെത്തും. യു എ ഇ മുന്‍ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിന്‍ സയിദ് അല്‍ നഹ്യാന്റെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്താനും പുതിയ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ അഭിനന്ദിക്കാനുമാണ് മോദിയുടെ യു എ ഇ സന്ദര്‍ശനം.
