പിടിച്ചുപറി കേസിലെ പിടികിട്ടാപ്പുള്ളിയെ അതിസാഹസികമായി പോലീസ് പിടികൂടി

The police arrested the suspect in the kindnapping case

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തിരൂരങ്ങാടി: കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പ്രതിയെ പോലീസ് പിടികൂടി. പാലക്കാട് നടുവട്ടം കൂക്കപ്പറമ്പ് സ്വദേശി കരിമ്പിയാതൊടി ഫൈസലി(39) നെയാണ് പോലീസ് പിടികൂടിയത്.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പിടികിട്ടാപ്പുള്ളികളെ പിടികൂടാന്‍ വേണ്ടി ജില്ലാ പോലീസ് മേധാവി എസ് സുജിത്ത് ദാസിന്റെ പ്രത്യേക നിര്‍ദ്ദേശത്തെത്തുടര്‍ന്ന് താനൂര്‍ ഡിവൈഎസ്പി എം ഷാജിയുടെയും തിരൂരങ്ങാടി സിഐ കെ പി സുനില്‍കുമാറിന്റെയും നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്.

2013 ഒക്ടോബര്‍ 30 -ന് ദേശീയപാത വെന്നിയൂരില്‍ പുലര്‍ച്ചെ നാല് മണിക്ക് പത്ര വിതരണക്കാരനായ വെന്നിയൂര്‍ വാളക്കുളം നരിമടക്കല്‍ അബ്ദുല്ല മുസ്ലിയാരുടെ കയ്യില്‍ നിന്ന് 1,18,000 രൂപയും മദ്രസ ഫയലുകളും മറ്റ് രേഖകളും കവരുകയായിരുന്നു നമ്പര്‍ ഇല്ലാത്ത വെള്ള മാരുതി കാറില്‍ എത്തിയാണ് കവര്‍ച്ചചെയ്തത്. കേസില്‍ ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയ പ്രതിയെ കോടതി പിടികിട്ടാപ്പുള്ളിയായി 2017 പ്രഖ്യാപിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ പോലീസ് അന്വേഷിച്ചു വീട്ടിലെത്തിയപ്പോള്‍ വീടിന്റെ പിറകുവശം വഴി ഓടിയ പ്രതിയെ പിന്തുടര്‍ന്നാണ് പോലീസ് പിടികൂടിയത്.

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •