പരപ്പനങ്ങാടി: വില്‍പ്പനയ്ക്കായി വെച്ചിരുന്ന നിരോധിത പാന്‍മസാലയുമായ് കൊടക്കാട് കൂട്ടുമൂച്ചിയില്‍ ഒരാള്‍ പോലീസ് പിടിയിലായി. കല്ലിടുമ്പന്‍ അബ്ദുള്‍ റഷീദ്(36) ആണ് പിടിയിലായത്. ഇയാളില്‍ നിന്നും 150 പേക്കറ്റ് ഹാന്‍സാണ് പിടികൂടിയത്.
കുട്ടികള്‍ക്ക് വില്‍ക്കാനായ് ഇയാള്‍ ഹാന്‍സ് സംഭരിച്ചുവെച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി ഇയാളെ പിടികൂടിയത്. ഇന്നലെ വൈകീട്ടാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ കടയുടെ ലൈസന്‍സ് റദ്ദ് ചെയ്യാനുള്ള നടപടികള്‍ സ്വീകരിച്ചതായും പോലീസ് അറിയിച്ചു.
പരപ്പനങ്ങാടി സി ഐ വിനോദ് വലിയാട്ടൂരും സംഘവും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




