ചെമ്മാട് ബാറില്‍വെച്ച് ജീവനക്കാരനെ കുത്തിയ പ്രതി പോലീസ് പിടിയില്‍

തിരൂരങ്ങാടി: ബാറില്‍വെച്ച് ജീവനക്കാരനെ കുപ്പിപൊട്ടിച്ച് കുത്തിയ സംഭവത്തില്‍ മധ്യവയസ്‌കന്‍ അറസ്റ്റില്‍.കോഴിക്കോട് പേരാമ്പ്ര ചെറുവണ്ണൂര്‍ പുതിയേടത്ത് മീത്തല്‍ സ്വദേശിയും മൂന്നിയൂര്‍ ആലിന്‍ചുവട് താമസക്കാരനുമായ അബ്ദുല്‍അസീസ്(48)നെയാണ് തിരൂരങ്ങാടി പൊലിസ് അറസ്റ്റ് ചെയ്തത്.

ചെമ്മാട് സമോറ ബിയര്‍ ആന്റ് വൈന്‍സ് വില്‍പന കേന്ദ്രത്തിലെ വെയിറ്റര്‍ പാലക്കാട് നല്ലേപ്പിള്ളി ഒറ്റമംഗലം വീട്ടില്‍ രമേശ്(37)നാണ് കുത്തേറ്റത്. വ്യാഴാഴ്ച രാത്രി 7.40നാണ് സംഭവം.
മൂന്നിയൂരില്‍ ഫ്രൂട്ട്‌സ് കച്ചവടം നടത്തിവരുന്ന അബ്ദുല്‍അസീസ്, സമോറയില്‍ വെച്ച് മദ്യപിക്കുകയും തുടര്‍ന്ന് ബഹളം വയ്ക്കുകയുമായിരുന്നുവത്രെ. ഇതിനെ തുടര്‍ന്ന് മാനേജര്‍ ഇയാളെ പിടിച്ചു പുറത്താക്കി. എന്നാല്‍ ഇയാള്‍ മദ്യക്കുപ്പി പൊട്ടിച്ച് രമേശിനെ കുത്തുകയായിരുന്നു എന്ന് പൊലിസ് പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top