Section

malabari-logo-mobile

കോഴിക്കോട് റെയില്‍വേസ്റ്റേഷനില്‍ ബ്രൗണ്‍ഷുഗറുമായി യുവാവ് പിടിയില്‍

HIGHLIGHTS : കോഴിക്കോട് : ബ്രൗണ്‍ഷുഗര്‍ വില്‍പ്പനക്കിടെ യുവാവ് പിടിയില്‍. അരക്കിണര്‍ ചിലങ്ക റോഡില്‍ ഇന്‍ഷയില്‍ സെയ്ഫു എന്ന സെയ്ഫുദ്ദീന്‍ (25) നെയാണ് പോലീസ് പിടി...

Untitled-1 copyകോഴിക്കോട് : ബ്രൗണ്‍ഷുഗര്‍ വില്‍പ്പനക്കിടെ യുവാവ് പിടിയില്‍. അരക്കിണര്‍ ചിലങ്ക റോഡില്‍ ഇന്‍ഷയില്‍ സെയ്ഫു എന്ന സെയ്ഫുദ്ദീന്‍ (25) നെയാണ് പോലീസ് പിടികൂടിയത്. സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് മയക്കു മരുന്ന് എത്തിച്ചുകൊടുക്കുന്ന സംഘത്തിന്റെ പ്രധാന കണ്ണിയാണ് ഇയാള്‍.

23 പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന 2 ഗ്രാം ബ്രൂണ്‍ഷുഗര്‍ പ്രതിയുടെ കയ്യില്‍ നിന്നും കണ്ടെത്തി. 80 രൂപക്ക് മുംബൈയില്‍ നിന്ന് വാങ്ങുന്ന ഈ ബ്രൗണ്‍ഷുഗര്‍ പാക്കറ്റ് 450 രൂപക്കാണ് ഇയാള്‍ വില്‍പ്പന നടത്തിയത്.

sameeksha-malabarinews

ടൗണ്‍ എസ്‌ഐ കെ വിവേകാനന്ദനും സംഘവും കോഴിക്കോട് റെയില്‍വേസ്‌റ്റേഷന്റെ നാലാം ഫ്‌ളാറ്റ്‌ഫോമില്‍ വെച്ചാണ് സെയ്ഫുവിനെ പിടികൂടിയത്. അനേ്വഷണ സംഘത്തില്‍ അസി. കമ്മീഷണറുടെ ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ഒ മോഹന്‍ദാസ്, ബിജു, രാജേഷ്, അനീഷ്, അമീര്‍ എന്നിവര്‍ ഉണ്ടായിരുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!