ഞാന്‍ തോറ്റത് പള്ളി ഇടപ്പെട്ടത്‌കൊണ്ട്; ഒ രാജഗോപാലന്‍

തിരു: തിരുവനന്തപുരത്തെ തന്റെ പരാജയകാരണം പള്ളിയുടെ ഇടപെടലിനെ തുടര്‍ന്നാണെന്ന് ബിജെപി നേതാവ് ഒ രാജഗോപാല്‍. അവസാന നിമിഷം ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാന്‍ ശ്രമിച്ചെന്നും കോണ്‍ഗ്രസ്സ് അദ്ധ്യക്ഷ സോണിയാഗാന്ധിയുടെ നിര്‍ദ്ദേശ പ്രകാരം ഓസ്‌കര്‍ ഫെര്‍ണാണ്ടസും, ഉമ്മന്‍ചാണ്ടിയും പള്ളികളെ സ്വാധീനിച്ചുവെന്നും രാജഗോപാല്‍ അറിയിച്ചു.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

31VBG_RAJAGOPAL_516964eതിരു: തിരുവനന്തപുരത്തെ തന്റെ പരാജയകാരണം പള്ളിയുടെ ഇടപെടലിനെ തുടര്‍ന്നാണെന്ന് ബിജെപി നേതാവ് ഒ രാജഗോപാല്‍. അവസാന നിമിഷം ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാന്‍ ശ്രമിച്ചെന്നും കോണ്‍ഗ്രസ്സ് അദ്ധ്യക്ഷ സോണിയാഗാന്ധിയുടെ നിര്‍ദ്ദേശ പ്രകാരം ഓസ്‌കര്‍ ഫെര്‍ണാണ്ടസും, ഉമ്മന്‍ചാണ്ടിയും പള്ളികളെ സ്വാധീനിച്ചുവെന്നും രാജഗോപാല്‍ അറിയിച്ചു.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തിരുവനന്തപുരം, നേമം, വട്ടിയൂര്‍കാവ്, കഴക്കൂട്ടം എന്നിവിടങ്ങളിലെല്ലാം ഒ രാജഗോപാല്‍ മുന്നിലെത്തിയപ്പോള്‍ പാറശ്ശാല, കോവളം, നെയ്യാറ്റിന്‍കര തുടങ്ങിയ മണ്ഡലങ്ങളിലെല്ലാം വിജയം തരൂരിനൊപ്പമായിരുന്നു. അവസാന നിമിഷം വരെ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുകയും ഒടുവില്‍ ശശി തരൂര്‍ വിജയം ഉറപ്പിക്കുകയുമായിരുന്നു.

എന്നാല്‍ ബെന്നറ്റ് എബ്രാഹാമിന് സിപിഐയുടെ തന്നെ മുഴുവന്‍ വോട്ട് പോലും കിട്ടിയില്ലെന്നാണ് പൊതുവെയുള്ള ആക്ഷേപം. ഒരു മണ്ഡലത്തില്‍പോലും വ്യകത്മായ മുന്നേറ്റം ബെന്നറ്റിന് ലഭിച്ചില്ല ഇതിന് കാരണം ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാന്‍ ശ്രമിച്ചതാണെന്ന് ഒ രാജഗോപാല്‍ പറഞ്ഞു.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •