പതിനാലു വയസ്സുകാര്‍ക്കിടയില്‍ ലൈംഗികബന്ധം വര്‍ദ്ധിക്കുന്നു

ലണ്ടണ്‍ : ബ്രിട്ടണിലെ പതിനാലു വയസ്സുള്ള വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ലൈംഗികബന്ധം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. ഇതനുസരിച്ച് ബ്രിട്ടണിലെ യൂണിവേഴ്‌സിറ്റികളില്‍ നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന ഈ വിവരം പുറത്തു വന്നിരിക്കുന്നത്. ഇവരില്‍ പത്തിലൊന്നുപേരും പതിനാലാം വയസ്സില്‍ ലൈംഗികബന്ധം അനുഭവിച്ചവരാണ്.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Student-sexലണ്ടണ്‍ : ബ്രിട്ടണിലെ പതിനാലു വയസ്സുള്ള വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ലൈംഗികബന്ധം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. ഇതനുസരിച്ച് ബ്രിട്ടണിലെ യൂണിവേഴ്‌സിറ്റികളില്‍ നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന ഈ വിവരം പുറത്തു വന്നിരിക്കുന്നത്. ഇവരില്‍ പത്തിലൊന്നുപേരും പതിനാലാം വയസ്സില്‍ ലൈംഗികബന്ധം അനുഭവിച്ചവരാണ്. എന്നാല്‍ ഇവരില്‍ ചിലര്‍ ഇതിലും ചെറിയ പ്രായത്തില്‍ ലൈംഗികം ബന്ധത്തിലേര്‍പ്പെട്ടവരാണെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ ഇവരില്‍ തന്നെ 54 ശതമാനം പേരും യാതൊരു സുരക്ഷയും ഇല്ലാത്ത രീതിയില്‍ ലൈംഗികബന്ധം പുലര്‍ത്തിയിരുന്നവരാണെന്നാണ് റിപ്പോര്‍ട്ട്.

ബ്രിട്ടണിലെ 100 യൂണിവേഴ്‌സിറ്റികളില്‍ ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ക്കിടയിലാണ് സര്‍വ്വേ നടത്തിയത്. പതിനാല് വയസ്സില്‍ സെക്‌സില്‍ ഏര്‍പ്പെടുക മാത്രമല്ല ഇവര്‍ ചെയ്തത്. തങ്ങളുടെ നഗ്ന ശരീരത്തിന്റെ ചിത്രങ്ങളും വീഡിയോകളും സ്വന്തമായി പകര്‍ത്തി പങ്കാളിക്ക് അയച്ച് കൊടുക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ 61 ശതമാനം പേരും ചിത്രങ്ങള്‍ പരസ്പരം കൈമാറിയിട്ടുണ്ടെന്നാണ് സര്‍വ്വേ റിപ്പോര്‍ട്ട്. എന്നാല്‍ 26 ശതമാനം പേര്‍ തങ്ങള്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട്.

പതിനാറ് വയസ്സാണ് ബ്രിട്ടണില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാനുള്ള അനുവദനീയമായ ഏറ്റവും കുറഞ്ഞ പ്രായം. എന്നാല്‍ 15 വയസ്സില്‍ താഴെ തന്നെ കന്യകാത്വം നഷ്ടപ്പെട്ട 9 ശതമാനം പേര്‍ ഉള്ളതായാണ് സര്‍വ്വേ റിപ്പോര്‍ട്ട്.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •