കവി നീലമ്പേരൂര്‍ മധുസൂദനന്‍ നായര്‍ (84) അന്തരിച്ചു. ശനിയാഴ്ച വൈകീട്ട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
14 കവിതാസമാഹാരങ്ങളും 8 ബാലസാഹിത്യകൃതികളും ഉള്‍പ്പെടെ 27 ഗ്രന്ഥങ്ങള്‍ രചിച്ചു. പുരോഗമന സാഹിത്യ സംഘത്തിന്റെ നേതാവായിരുന്നു അദ്ദേഹം. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, അബുദാബി ശക്തി അവാര്‍ഡ്, തുടങ്ങിയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ചമത, പാഴ്കിണര്‍, സൂര്യനില്‍ നിന്നൊരാള്‍ തുടങ്ങിയവയാണ് പ്രധാന കൃതികള്‍.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



