
കോഴിക്കോട് : ട്രെയിനില്‍നിന്ന് ചാടി രക്ഷപ്പെട്ട പോക്‌സോ കേസ് പ്രതിയെ അസമില്‍ നിന്ന് സാഹസികമായി പിടികൂടി പൊലീസ്. അസം സ്വദേശി ലാല്‍പ്പെട്ടയില്‍ നസീദുല്‍ ഷെയ്ഖി (23)നെയാണ് നല്ലളം പൊലീസ് അറസ്റ്റുചെയ്തത്. ചെറു വണ്ണൂരില്‍ കുടുംബത്തോടൊപ്പം താമസിക്കുകയായിരുന്ന വെസ്റ്റ് ബംഗാള്‍ സ്വദേശിയായ പതിനഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയി വിറ്റെന്നാണ് കേസ്. ഈ കേസില്‍ പ്രതി യ്‌ക്കെതിരെ തട്ടിക്കൊണ്ടുപോകല്‍, മനുഷ്യക്കടത്ത്, ബലാത്സംഗം എന്നീ കുറ്റകൃത്യങ്ങള്‍ ചുമത്തിയിരുന്നു.
പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചപ്പോള്‍ത്തന്നെ ഇയാള്‍ അസമിലേക്ക് രക്ഷപ്പെട്ടു. എന്നാല്‍, അസം പൊലീസിന്റെ സഹായത്തോടെ 2024 നവംബര്‍ ആറിന് പ്രതിയെ കസ്റ്റഡിയിലെടുത്തു. അസമില്‍ നിന്ന് കോഴിക്കോട്ടേയ്ക്കുള്ള യാത്രാമധ്യേ ബിഹാറിലെ റെയില്‍വേ സ്റ്റേഷനില്‍ എത്താറായപ്പോള്‍ ഇയാള്‍ ചാടി രക്ഷപ്പെടുകയായിരുന്നു. ഫറോക്ക് അസി. കമീഷണര്‍ വി സിദ്ദിഖിന്റെ മേല്‍നോട്ടത്തില്‍ നല്ലളം പൊലീസ് തുടര്‍ച്ചയായി അന്വേഷണം നടത്തി. സൈബര്‍ സെല്ലിന്റെ ശാസ്ത്രീയ പരിശോധനയില്‍ പ്രതി അസമിലെത്തിയിട്ടുണ്ടെന്ന് മനസ്സിലാക്കി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
നല്ലളം പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ സുമിത് കുമാറിന്റ നേതൃത്വത്തില്‍ എസ്ഐ സുനില്‍ കുമാര്‍, എസ്സിപിഒമാരായ സഫീന്‍, സു കേഷ് എന്നിവര്‍ കഴിഞ്ഞ ഏപ്രില്‍ 26ന് അസമിലെത്തി. പ്രതിയുടെ ബന്ധുക്കളോടും നാട്ടുകാരോടും അന്വേഷിച്ചെങ്കിലും കുടുതല്‍ വിവരങ്ങളൊന്നും കിട്ടിയില്ല. പൊലീസ് അസമിലെത്തിയിട്ടുണ്ടെന്ന വിവരം മനസ്സിലാക്കിയ ഇയാള്‍ മൊബൈല്‍ സ്വിച്ച് ഓഫാക്കി മുങ്ങി. പ്രതിക്കായി അന്വേഷക സംഘം ദിവസവും ഇരുന്നൂറ് കിലോമീറ്ററോളം വിവിധയിടങ്ങളില്‍ സഞ്ചരിച്ചു. 11 ദിവസത്തെ അന്വേഷണത്തിനൊടുവില്‍ അസം ബാര്‍പ്പേട്ട സ്റ്റേഷന്‍ പരിധിയിലെ കായക്കുച്ചി ഗ്രാമത്തിലെ മുളകുപാടത്തുനിന്നാണ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കേസിലെ മൂന്നാംപ്രതി നേരത്തെ അറസ്റ്റിലായിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു



